നടൻ കൃഷ്ണ കുമാറിന്റെ മക്കളെല്ലാം പ്രശസ്തരാണ്. ചെറിയ പ്രായത്തിൽ തന്നെ അവരുടേതായ വരുമാനം കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരുവിധ കെട്ടുപാടുകളും ഇല്ലാതെയാണ് കൃഷ്ണ കുമാർ മക്കളെ വളർത്തിയത്. കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്നതിന്റെ പേരിലും ഇഷ്ടത്തിന് ജീവിക്കുന്നത് ഇഷ്ടപ്പെടാതെയും താരപുത്രിമാര്‍ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ, മക്കള്‍ കണ്ടവരുടെ കൂടെ കറങ്ങി നടക്കുകയാണല്ലോ എന്ന പരാമര്‍ശത്തിന് കൃഷ്ണ കുമാർ മറുപടി നൽകുകയാണ്. ഫില്‍മിബീറ്റ് മലയാളത്തിനോടായിരുന്നു നടന്റെ പ്രതികരണം.
'നിങ്ങളുടെ മക്കള്‍ കണ്ടവന്റെ കൂടെ പോകുന്നുണ്ടല്ലോ എന്നാണ് ചിലരെന്നോട് പറയുന്നത്. എന്റെ മക്കളങ്ങനെ പോകുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവൃത്തി അവരാരും ചെയ്യുന്നില്ല. അവര്‍ എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നതൊക്കെ അവരുടെ ഇഷ്ടമാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് അവരുടെ ഇഷ്ടമാണ്. അതില്‍ നമ്മുടെ യാതൊരു അഭിപ്രായവും വേണ്ട.
പിന്നെ ഇന്ന കാര്യങ്ങളൊക്കെയുണ്ട്, അത് നോക്കണമെന്ന് മാത്രം നമ്മള്‍ പറഞ്ഞ് കൊടുക്കും. പ്രായം ചെന്ന പഴയ ആളുകള്‍ക്ക് അവര്‍ വളര്‍ന്ന രീതി വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ തെറ്റായിട്ട് തോന്നിയേക്കാം. ഞാന്‍ അവരെയൊന്നും എതിര്‍ക്കാനില്ല. പക്ഷേ ഇന്ന് ഓവറായി എഴുതുന്നവരുണ്ടല്ലോ, അവരാണ് അപകടകാരികളെന്ന് പറയുകയാണ്', കൃഷ്ണ കുമാർ പറയുന്നു.