തമിഴകം വേറെ ലെവലാണ്, ചർച്ചയാകുന്ന നാല് സിനിമകൾ!

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (13:41 IST)
നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. ഏത് ഭാഷയിലുള്ള ചിത്രമാണെങ്കിലും സിനിമ അഭിനന്ദനാർഹമാണെങ്കിൽ അതിനെ ഏറ്റെടുക്കാൻ മലയാളികൾക്ക് മടിയില്ല. ഈ വര്‍ഷം രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന മലയാള സിനിമകള്‍ വളരെക്കുറച്ചുമാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്.
 
അടുത്തിടെ മലയാളത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലായിരുന്നു തമിഴകത്തുനിന്നും സിനിമകള്‍ പുറത്തിറങ്ങിയിരുന്നത്. മലയാളി പ്രേക്ഷകരെ പോലും അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് അടുത്തിടെ കോളിവുഡിൽ ഉരുത്തിരിഞ്ഞത്. അതിൽ നാല് സിനിമകൾ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്.
 
വിജയ് സേതുപതി നായകനായ 96 മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച തമിഴ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തമിഴകത്തെ എറ്റവും മികച്ച പ്രണയ സിനിമ ക്ലാസിക്കുകളിലൊന്നായി  മാറിയിരിക്കുകയാണ്.
 
ആടുകളത്തിനു ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു വടചെന്നൈ. വ്യത്യസ്ത പ്രമേയം കൊണ്ടും കഥ കൊണ്ടും ചിത്രം ഏറെ ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ആടുകളം പോലെ ധനുഷിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി വടചെന്നൈ മാറിയിരിക്കുകയാണ്.
 
96 പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം കൈവരിച്ച ചിത്രമാണ് പരിയേറും പെരുമാള്‍. ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും ദുരഭിമാന കൊലയുമൊക്കെയാണ് ചിത്രത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. 
 
തമിഴിലെ യുവതാരം വിഷ്ണു വിശാല്‍ നായകവേഷത്തിലെത്തിയ ചിത്രമാണ് രാക്ഷസന്‍. ഓരോ സെക്കൻഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. വ്യത്യസ്ത പ്രമേയം കൊണ്ടും മികവുറ്റ മേക്കിങ്ങുകൊണ്ടും രാക്ഷസന്‍ എന്ന ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

Rahul Mamkootathil: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ 14 ജില്ലകളിലും പ്രത്യേക സംഘം; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

അടുത്ത ലേഖനം
Show comments