Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകുമാർ മേനോനെ വിശ്വാസമില്ല, അയാളുമായി ഇനി രണ്ടാമൂഴം ചെയ്യാൻ സഹകരിക്കില്ല: എം ടി

മോഹൻലാലിന് യോഗമില്ല?!

ശ്രീകുമാർ മേനോൻ
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (10:12 IST)
മലയാള സിനിമയുടെ അഭിമാനമായി മാറേണ്ടിയിരുന്ന രണ്ടാമൂഴം എന്ന സിനിമ അനിശ്ചിതത്വത്തിൽ. സംവിധായകൻ ശ്രീകുമാർ മേനോനിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാൽ ഇനി അയാളുമായി സഹകരിക്കില്ലെന്നുമാണ് തിരക്കഥയെഴുതിയ എം ടി വാസുദേവൻ നായരുടെ തീരുമാനം.
 
എം.ടി.യെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തിരക്കഥ തിരിച്ചു കിട്ടിയേ പറ്റു എന്ന് എം.ടി. ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എം.ടി.യുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവ രാമകൃഷ്ണന്‍ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
 
കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്‍ മറുപടി നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് കേസിനു പോയത്. രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എം ടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവരുടെ ദാമ്പത്യ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്: അനു സിതാര