Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആ പാട്ട് തിയേറ്ററില്‍ കേട്ടപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നു’; മലയാളത്തിന്റെ വാനമ്പാടി പറയുന്നു

‘ആ പാട്ട് തിയേറ്ററില്‍ കേട്ടപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നു’; മലയാളത്തിന്റെ വാനമ്പാടി പറയുന്നു
കൊച്ചി , വെള്ളി, 5 ജനുവരി 2018 (10:47 IST)
പിന്നണിഗാന രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരാളാണ് കെ എസ് ചിത്ര. തന്റെ ജീവതത്തിലെ പഴയകാല ഓര്‍മകള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് സ്ഫടികത്തിലെ ‘പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ...’ എന്ന പാട്ടിനെക്കുറിച്ചുള്ള ഓര്‍മയും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയുമായി  ചിത്ര പങ്കുവെച്ചത്.
 
ഉര്‍വശി കള്ള് കുടിച്ച ശേഷം പാടുന്നൊരു പാട്ടായിരുന്നു അത്. പാട്ടിനുള്ളിലെ ചില പ്രത്യേക താളത്തിലുള്ള ചിരികളൊക്കെ ഉണ്ടാക്കിയെടുക്കാന്‍ താന്‍ ഒരുപാടു ബുദ്ധിമുട്ടിയെന്ന് ചിത്ര പറയുന്നു. സ്റ്റേജ്‌ഷോകളിലും മറ്റുമെല്ലാം ആ പാട്ട് പാടുമ്പോള്‍ മടിമൂലം അത്തരം ശബ്ദങ്ങളെല്ലാം വിട്ടുകളയുകയാണ് ചെയ്യുകയെന്നും ചിത്ര പറഞ്ഞു. 
 
തിയേറ്ററില്‍നിന്ന് സ്ഥടികം കാണുമ്പോള്‍ ആ പാട്ട് രംഗമെത്തിയ സമയത്ത് തലതാഴ്ത്തി ചമ്മിയിരുന്നത് ഇന്നും ഓര്‍ക്കുന്നുണ്ട്. അത്തരം പാട്ടുകള്‍ പാടുന്നതിനുള്ള ധൈര്യവും ഉപദേശവും തന്നത് ജാനകിയമ്മയാണെന്നും  മൈക്കിന് മുന്നില്‍ നിന്ന് പാടുമ്പോള്‍ എന്തിനാണ് ഇത്തരം ശബ്ദങ്ങള്‍ വരുമ്പോള്‍ ഉള്‍വലിയുന്നതെന്നും അത് പാട്ടിന്റെ ടോട്ടാലിറ്റിയെ ബാധിക്കുമെന്നും അവര്‍ ഉപദേശിച്ചിരുന്നതായും ചിത്ര പറയുന്നു.
 
ദാസേട്ടന്‍ ആദ്യകാലത്തു തനിക്ക് നല്‍കിയ ഉപദേശങ്ങലെല്ലാം ഇന്നും വേദവാക്യമായി കൊണ്ടുനടക്കുന്നുണ്ട്. തൊണ്ടയ്ക്ക് പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് ദാസേട്ടന്‍ ഒഴിവാക്കാന്‍ പണ്ടുപറഞ്ഞ കാര്യങ്ങളെല്ലാം ഇന്നും  മാറ്റിനിര്‍ത്തുകയാണെന്നും ചിത്ര പറഞ്ഞു. വാത്സ്യല്യത്തോടെ മാത്രമെ സീനിയര്‍ പാട്ടുകാരെല്ലാം പെരുമാറിയിട്ടുള്ളു. അവരുടെ അനുഗ്രഹം എന്നും തന്റെ തലയ്ക്ക് മുകളില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; ഇത് സിനിമ ഒഴുവാക്കാനുള്ള നീക്കം തന്നെ !