Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്നും ലച്ചു പുറത്തേക്ക് ! കാരണം ഇതാണ്

കുറച്ചുദിവസമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി ലച്ചു ബിഗ് ബോസിനെ അറിയിച്ചിരുന്നു

Lachu quits Bigg Boss show
, തിങ്കള്‍, 24 ഏപ്രില്‍ 2023 (16:27 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക്. നടിയും മോഡലുമായ ഐശ്വര്യ സുരേഷ് എന്ന ലച്ചുവാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇനി ബിഗ് ബോസിലേക്ക് താരം തിരിച്ചുവരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
കുറച്ചുദിവസമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി ലച്ചു ബിഗ് ബോസിനെ അറിയിച്ചിരുന്നു. താരത്തെ ബ്ലീഡിങ്ങിനെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കില്‍ ലച്ചു പൂര്‍ണമായി പങ്കെടുത്തിരുന്നില്ല. ഈ ആഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ലച്ചുവിന്റെ പേര് ഉണ്ടായിരുന്നു. ഇന്നു രാവിലെയോടെ വോട്ടിങ് പാനലില്‍ നിന്ന് ലച്ചുവിന്റെ പേര് നീക്കം ചെയ്തു. ഇതാണ് ലച്ചു ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി എന്ന് ഉറപ്പിക്കാന്‍ കാരണം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lachu Gram (@thisislachugram)

അതേസമയം, ലച്ചു ബിഗ് ബോസ് വിട്ട കാര്യം ഔദ്യോഗികമായി ഇന്നത്തെ എപ്പിസോഡില്‍ അറിയിക്കും. ഇതിന്റെ പ്രെമോ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്നു,'മാരിവില്ലിന്‍ ഗോപുരങ്ങള്‍'ചിത്രീകരണം കൊച്ചിയില്‍