Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദൈവം എന്റെ പ്രാർത്ഥന കേട്ടു, നുണ പറയേണ്ടി വന്നില്ല': പേരൻപിനെക്കുറിച്ച് ലാൽ പറയുന്നു

'ദൈവം എന്റെ പ്രാർത്ഥന കേട്ടു, നുണ പറയേണ്ടി വന്നില്ല': പേരൻപിനെക്കുറിച്ച് ലാൽ പറയുന്നു
, വെള്ളി, 1 ഫെബ്രുവരി 2019 (08:49 IST)
എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടിയുടെ പേരൻപിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ടവർ ആരുംതന്നെ മനസ്സിൽ തട്ടാതെ ചിത്രത്തേക്കുറിച്ച് പുകഴ്‌ത്തിപറഞ്ഞിട്ടില്ല. ഇവിടെയാണ് ചിത്രത്തിന്റെ സംവിധായകനായ റാമിന്റെ വിജയം. മമ്മൂട്ടി, സാധന എന്നിവരുടെ അഭിനയത്തെക്കുറിച്ചാണ് എല്ലാവരും ഒരുപോലെ ചർച്ച ചെയ്‌തിരുന്നത്.
 
ഇപ്പോൾ സംവിധായകനും നടനുമായ ലാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേരൻപിന്റെ പ്രീമിയർ ഷോ കാണാൻ പോകുന്നതിന് മുമ്പ് തനിക്ക് ഉണ്ടായ അനുഭവമാണ് ലാൽ കുറിച്ചിരിക്കുന്നത്. 'ദൈവം എന്റെ പ്രാർത്ഥന കേട്ടു. നുണ പറയേണ്ടി വന്നില്ല. പേരൻപ് മികച്ച സിനിമ,' ലാൽ കുറിച്ചു.
 
‘പേരൻപ് എന്ന ചിത്രത്തിന്റെ പ്രീമിയർ കാണാൻ ഈയടുത്ത് എന്നെയും ക്ഷണിച്ചിരുന്നു. ആ ഫോൺവിളിക്കു ശേഷം ഞാൻ അസ്വസ്ഥനായിരുന്നു. എന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. കാരണം, ഒരു സിനിമയുടെ പ്രീമിയറിനു പോകുമ്പോൾ ആ ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അവിടെയുണ്ടാകും.
 
എനിക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ പോലും, സിനിമ മികച്ചതാണെന്നു നുണ പറയേണ്ടി വരും. 'എന്റെ ദൈവമേ, ഇതൊരു നല്ല ചിത്രമാകണേ' എന്നായിരുന്നു പ്രീമിയറിനു കേറുന്ന സമയത്ത് എന്റെ പ്രാർത്ഥന. ദൈവം എന്റെ പ്രാർഥന കേട്ടു. എനിക്ക് നുണ പറയേണ്ടി വന്നില്ലെന്നു മാത്രമല്ല മഹാനായ ആ നടനും ചിത്രത്തിലെ മറ്റു അഭിനേതാക്കളും സാങ്കേതികപ്രവർത്തകർക്കുമൊപ്പം സിനിമ കാണാനുള്ള ഭാഗ്യവും ലഭിച്ചു.
 
അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ചിത്രത്തിലെ ഓരോ അഭിനയമുഹൂർത്തവും... പ്രത്യേകിച്ച് മമ്മൂക്കയുടെ! അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ... കാണണം.’– ലാൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാൻ ഫൈറ്റ് മാറ്റിവെച്ച് ഈ ചിത്രം കണ്ടില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് മലയാളികൾ!