ഫാൻ ഫൈറ്റ് മാറ്റിവെച്ച് ഈ ചിത്രം കണ്ടില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് മലയാളികൾ!

വെള്ളി, 1 ഫെബ്രുവരി 2019 (07:56 IST)
മമ്മൂക്കയുടെ പേരൻപിനായുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്‌റ്ററുകൾക്കും മറ്റും മികച്ച അഭിപ്രായങ്ങൾ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂക്ക പങ്കിട്ട പോസ്‌റ്റിനും കമന്റുകൾ നിരവധിയാണ്.
 
മമ്മൂക്കയുടെ നടനവിസ്‌മയം കാണാൻ വേണ്ടി മാത്രമായി നിരവധിപേർ തിയേറ്ററുകളിലേക്ക് പോകുന്നുണ്ട്. എന്നാൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു എന്ന് പ്രീമിയർ ഷോ കണ്ട പലരും ഇതിന് മുമ്പേ പറഞ്ഞിരുന്നു. അതേസമയം, മമ്മൂക്ക ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിന് വന്ന കമന്റുകൾ വളരെ ശ്രദ്ദേയമാണ്.
 
'ഫാൻ ഫൈറ്റ് മാറ്റിവെച്ച് ചിത്രം തിയേറ്ററുകളിൽ പോയി തന്നെ കാണുക. ഈ സിനിമ വിജയിപ്പിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നമ്മൾ എന്തു മലയാളികൾ... 100കോടിയും 200കോടിയും അല്ല... ലോകസിനിമയുടെ നെറുകയിൽ വെക്കാൻ നമ്മുടെ മഹാനടന്റെ മഹാനടനം...'- എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും പറഞ്ഞിരിക്കുന്നത്.
 
ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തന്നെയാണ് ഓരോ കമന്റിലും പ്രത്യക്ഷപ്പെടുന്നത്. അമുദവൻ ആയുള്ള മമ്മൂട്ടിയുടെ പകർന്നാട്ടത്തിനായിത്തന്നെയാണ് ഫാൻ ഫൈറ്റില്ലാതെ തന്നെ ഓരോരുത്തരും കാത്തിരുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓരോ തവണ കാണുമ്പോഴും പുതിയ എന്തെങ്കിലും കാര്യം ആ ചിത്രത്തിൽ നിന്ന് കിട്ടും: ദിലീഷ് പോത്തൻ ബ്രില്ല്യൻ‌സിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകര്‍