Webdunia - Bharat's app for daily news and videos

Install App

ബോക്‌സോഫീസ് ദുരന്തമായി മാറി ലാല്‍സലാം,മുടക്ക് മുതലിന്റെ പകുതി പോലും നേടാനായില്ല !

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഫെബ്രുവരി 2024 (12:24 IST)
സൂപ്പര്‍ ഹിറ്റായി മാറിയ ജയിലറിന് ശേഷം രജനികാന്തിനെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷത്തില്‍ ആയിരുന്നു ലാല്‍സലാം റിലീസായ സമയത്ത് ആരാധകര്‍. എന്നാല്‍ ലാല്‍സലാമിലെ അതിഥി വേഷം ക്ലിക്കായോ ? സിനിമ കണ്ട് പ്രേക്ഷകര്‍ പരസ്പരം ചോദിച്ചത് ഇതാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതോടെ തിയേറ്ററുകളിലേക്ക് ആളുകള്‍ എത്താതെയായി. രജനികാന്തിന്റെ കരിയറിലെ ഒരു ദുരന്തമായി മാറി ലാല്‍സലാം
 
ഫെബ്രുവരി എത്തിയപ്പോള്‍ തമിഴ് സിനിമയുടെ കണ്ണ് എല്ലാം രജനികാന്ത് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ലാല്‍സലാമിലേക്ക് ആയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫീസ് ദുരന്തമായി മാറി. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം നേടിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയിരുന്നു. സിനിമ ആദ്യദിനം 4.41 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments