Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ് സിനിമകള്‍ക്ക് കഷ്ടകാലം? ഫെബ്രുവരി ഭാഗ്യം കൊണ്ടുവന്നത് മോളിവുഡിന്!

Troubled times for Tamil movies February brings luck to Mollywood

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഫെബ്രുവരി 2024 (12:18 IST)
2023 വന്‍ ഹിറ്റുകള്‍ സ്വന്തമാക്കി തമിഴ് സിനിമ ലോകം കരുത്ത് കാണിച്ചപ്പോള്‍ 2024 തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് മോളിവുഡും. ഈ വര്‍ഷം തുടങ്ങിയ രണ്ട് മാസം പിന്നിടുമ്പോള്‍ വലിയ ഹിറ്റുകള്‍ ഒന്നും തമിഴ് സിനിമാലോകത്തിന് എടുത്തു കാണിക്കാന്‍ ഇല്ല. പൊങ്കലിന് പ്രദര്‍ശനത്തിനെത്തിയ ശിവകാര്‍ത്തികേയന്റെ അയലനും, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറും വലിയ ഉയരങ്ങള്‍ തൊട്ടില്ല.
 
റിപ്പബ്ലിക് റിലീസ് ആയി എത്തിയ ആര്‍ജെ ബാലജിയുടെ സിംഗപ്പൂര്‍ സലൂണ്‍, പാ രഞ്ജിത്ത് നിര്‍മ്മിച്ച ബ്ലൂ സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ചലനം ഉണ്ടാക്കിയില്ല.ബ്ലൂ സ്റ്റാറിന് പോസിറ്റീവ് അഭിപ്രായങ്ങള്‍ ആദ്യം കേട്ടിരുന്നു. എന്നാല്‍ തമിഴ് സിനിമയുടെ കണ്ണ് എല്ലാം രജനികാന്ത് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ലാല്‍സലാമിലേക്ക് ആയിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫീസ് ദുരന്തമായി മാറുകയായിരുന്നു. 90 കോടിയോളം ചിലവാക്കിയ ചിത്രം മുടക്ക് മുതലിന്റെ 50 ശതമാനം നേടിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
 
ആന്റണി ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സൈറണ്‍ ആണ് ഫെബ്രുവരി കളക്ഷനില്‍ മുന്നിലെത്തി. തമിഴ്‌നാട്ടില്‍ ഈ മാസം റിലീസ് ആയതില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത് ഈ ചിത്രമായിരുന്നു. ആദ്യ ആഴ്ച പിന്നീടുമ്പോള്‍ 9.95 കോടി നേടാന്‍ സിനിമയ്ക്കായി. 45 ലക്ഷം കര്‍ണാടകയില്‍ നിന്നും കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 60 ലക്ഷവും നേടി.
 
ഇന്ത്യയില്‍ നിന്ന് 11 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 3.25 കോടിയും മാത്രമാണ് സിനിമയ്ക്ക് നേടാന്‍ ആയത്. സോളോ റിലീസ് ആയിട്ട് പോലും വലിയ നേട്ടങ്ങള്‍ സിനിമയ്ക്ക് ഉണ്ടാക്കാന്‍ ആയില്ല. ഫെബ്രുവരി കൂടി അവസാനിക്കുമ്പോള്‍ തമിഴ് സിനിമയ്ക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ ആയില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ ആകുന്നത്.
 
 
എന്നാല്‍ ഫെബ്രുവരി മാസം മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങള്‍ വിജയം കണ്ടു. ഫെബ്രുവരിയില്‍ ഇറങ്ങിയ സിനിമകള്‍ എല്ലാം കൂടി ചേര്‍ത്ത് 150 കോടിക്കും മുകളിലാണ് മോളിവുഡിന്റെ നേട്ടം.
പ്രേമലു, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടി ക്ലബ്ബിലെത്തി.ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തൂ എന്ന ചിത്രവും മികച്ച പ്രകടനം കാഴ്ചവച്ചു.മഞ്ഞുമ്മല്‍ ബോയ്‌സ് അതേ ട്രാക്കില്‍ മുന്നേറുകയാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേഗത്തില്‍ 50 കോടി ലക്ഷ്യമിട്ട് 'മഞ്ഞുമ്മല്‍ ബോയ്‌സ്', ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്