Webdunia - Bharat's app for daily news and videos

Install App

'മഞ്ജുവിന്റെ ഒറ്റയ്ക്കുള്ള ജീവിതം കഷ്ടമൊന്നുമുള്ളതല്ല, കാരണം സ്ത്രീക്കുള്ള കരുത്ത് പുരുഷനില്ല': ലീല പണിക്കർ

നിഹാരിക കെ.എസ്
ശനി, 29 മാര്‍ച്ച് 2025 (10:20 IST)
മഞ്ജു വാര്യരെ പുകഴ്ത്തി അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലീല പണിക്കർ സ്വന്തം നിലപാട് വ്യക്തമാക്കി. മഞ്ജു അവരുടെ സ്വകാര്യജീവിതം ഒരിക്കലും അവർ ചർച്ചയ്ക്ക് വെച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങൾക്കും അവർ മറുപടി നൽകിയിട്ടില്ല. ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ വന്നിട്ടും ആ കുട്ടി എന്തെങ്കിലും പറയുകയോ ചർച്ചയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് ലീല ചോദിക്കുന്നു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലീല പണിക്കർ.
 
'എപ്പോഴും മാന്യമായിട്ട് തന്നെയാണ് മഞ്ജു വസ്ത്രം ധരിക്കുക. വൾ​ഗറായി എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?. അതുപോലെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ വന്നിട്ടും ആ കുട്ടി എന്തെങ്കിലും പറയുകയോ ചർച്ചയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടുണ്ടോ..? ഇല്ലല്ലോ. ദീലിപ് മഞ്ജുവിനെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം സൂര്യ കൃഷ്ണമൂർത്തിയാണ് എന്നെ വിളിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ ഒരു ആശ്ചര്യമായിരുന്നു. ഭയങ്കര ആർട്ടിസ്റ്റാണല്ലോ മഞ്ജു. ഇനി അഭിനയിക്കില്ലായിരിക്കും എന്ന് സൂര്യ പറഞ്ഞപ്പോൾ അത് വലിയ കഷ്ടമായല്ലോ എന്നാണ് ഞാൻ പറഞ്ഞത്. 
 
മഞ്ജുവിന് അത് സാധിക്കില്ല. എത്ര ദിവസം ആ കുട്ടി അഭിനയിക്കാതിരിക്കും?. അവളെ കൊണ്ട് അഭിനയിക്കാതിരിക്കാൻ പറ്റില്ല. അത്ര ടാലന്റടാണ് ആ കുട്ടി എന്ന് സൂര്യയോട് പറഞ്ഞു. മഞ്ജുവിനെ വ്യക്തിപരമായി എനിക്ക് അറിയില്ല. മഞ്ജുവിനൊപ്പം അഭിനയിക്കണമെന്നത് എന്റെ വലിയ ആ​ഗ്രഹമായിരുന്നു. മഞ്ജുവിന്റെ ഒറ്റയ്ക്കുള്ള ജീവിതം കഷ്ടമൊന്നുമുള്ളതല്ല. കാരണം സ്ത്രീക്ക് ഭയങ്കര ശക്തിയാണ്. സ്ത്രീ അബലയല്ല. സ്ത്രീക്കുള്ള കരുത്ത് പുരുഷനില്ല', ലീല പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി; അതിതീവ്ര മഴയ്ക്ക് സാധ്യത

പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണം, എല്ലാ നിയമസഭകളിലും പരിപാലന കേന്ദ്രങ്ങള്‍ വേണം, വൈകിയാല്‍ പശുക്കളുമായി പാര്‍ലമെന്റിലെത്തും!

അടുത്ത ലേഖനം
Show comments