Webdunia - Bharat's app for daily news and videos

Install App

ലേലം 2 ഉപേക്ഷിച്ചു? രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്നില്ല?

അഭിജിത് സുന്ദര്‍
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (21:53 IST)
സുരേഷ്ഗോപി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ലേലം 2’ ഉപേക്ഷിച്ചതായി സൂചന. ഈ സിനിമയ്ക്ക് പകരം നിഥിന്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രൊജക്ട് ആരംഭിക്കും. ആ സിനിമയിലും സുരേഷ് ഗോപി തന്നെ നായകനാകും. ഈ സിനിമയ്ക്ക് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതില്ല. പകരം നിഥിന്‍ തന്നെയായിരിക്കും രചന നിര്‍വഹിക്കുക.
 
1997ലാണ് ജോഷിക്ക് രണ്‍ജി ‘ലേലം’ എഴുതി നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയായിരുന്നു രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. എന്നാല്‍ ലേലം 2 ആലോചിച്ചെങ്കിലും കേരളത്തിന്‍റെ അബ്‌കാരി നയത്തിലുണ്ടായ മാറ്റം ആ പ്രൊജക്ടിനെ ബാധിച്ചു. സ്പിരിറ്റ് മാഫിയയുടെയും സ്പിരിറ്റ് രാജാക്കന്‍‌മാരുടെയും കഥകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ പറ്റില്ല എന്നതുതന്നെയാണ് രണ്‍ജി പണിക്കരെ ഈ കഥയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്‍‌തിരിപ്പിച്ചത് എന്നതാണ് സൂചന.
 
ലേലം 2ന് പകരം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്നത് ഇടുക്കിയുടെ പശ്ചാത്തലത്തിലു:ള്ള ഒരു ആക്ഷന്‍ ചിത്രം ആയിരിക്കും. ലാല്‍ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മുത്തുമണി, അലന്‍സിയര്‍, ഐ എം വിജയന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
നിഖില്‍ എസ് പ്രവീണ്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം രഞ്ജിന്‍ രാജ് ആണ്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments