Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ലിയോയുടെ കളക്ഷനില്‍ വന്‍ ഇടിവ്, സൗത്ത് ഇന്ത്യക്ക് പുറത്ത് ക്ലിക്കായില്ല; പുതിയ കണക്കുകള്‍ ഇങ്ങനെ

ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു തിരിച്ചടിയായത്

Leo box office collection on second day
, ശനി, 21 ഒക്‌ടോബര്‍ 2023 (08:02 IST)
വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് ബോക്‌സ്ഓഫീസില്‍ വന്‍ തിരിച്ചടി. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 64.80 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 36 കോടിയില്‍ ഒതുങ്ങി. വരും ദിവസങ്ങളിലും ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഇടിവ് സംഭവിക്കാനാണ് സാധ്യതയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. 
 
ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു തിരിച്ചടിയായത്. സൗത്ത് ഇന്ത്യക്ക് പുറത്ത് ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കുന്നില്ല. രണ്ടാം ദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 24 കോടി കളക്ട് ചെയ്‌തെങ്കില്‍ സൗത്ത് ഇന്ത്യക്ക് പുറത്തുനിന്ന് ചിത്രത്തിനു രണ്ടാം ദിനം നേടാനായത് രണ്ട് കോടി മാത്രമാണ്. കേരളത്തില്‍ നിന്ന് ആറ് കോടിക്ക് അടുത്ത് രണ്ടാം ദിനം കളക്ട് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേക്ഷകരെ വിട്ടിട്ട് വരാന്‍ മനസ്സില്ലെന്ന് മമ്മൂട്ടി; ലിയോയ്ക്ക് മുന്നിലും അടിതെറ്റാതെ കണ്ണൂര്‍ സ്‌ക്വാഡ്