Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവന് അതില്‍ വിഷമമുണ്ട്,കൊത്ത കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി

King of Kotha Dulquer Salmaan

കെ ആര്‍ അനൂപ്

, വെള്ളി, 20 ഒക്‌ടോബര്‍ 2023 (15:03 IST)
ദുല്‍ഖര്‍ സല്‍മാന്റെ 'കിംഗ് ഓഫ് കൊത്ത'ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.എന്നാല്‍ ചിത്രത്തിലെ ഗോകുല്‍ സുരേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മകന്‍ പോലീസ് വേഷത്തില്‍ എത്തുന്ന സിനിമ അച്ഛന്‍ കണ്ടുവോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി മറുപടി പറയുകയാണ്.
 
കിംഗ് ഓഫ് കൊത്ത കണ്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗോകുല്‍ സുരേഷിന്റെ ഒരു സിനിമയെ സുരേഷ് ഗോപി ഇതുവരെയും കണ്ടിട്ടുള്ളൂ. 
 
'കിംഗ് ഓഫ് കൊത്ത ഞാന്‍ കണ്ടിട്ടില്ല. അവന് അതില്‍ വിഷമമുണ്ട്. അവന്റെ സിനിമ ഞാന്‍ ആകെ കണ്ടിരിക്കുന്നത് മുദ്ദുഗൗ ആണ്. അതും മുഴുവനായി കണ്ടിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഉള്ള ഭാഗങ്ങളാണ് കണ്ടിട്ടുള്ളത്. കൊത്തയും കണ്ടിട്ടില്ല',-സുരേഷ് ഗോപി പറഞ്ഞു.
 
കൊത്ത കണ്ട ശേഷം സിദ്ധിഖും നൈലയും ഗോകുല്‍ സുരേഷിന്റെ പ്രകടനത്തെക്കുറിച്ച് സുരേഷ് ഗോപിയോട് സംസാരിച്ചിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിയോ വന്നിട്ടും കണ്ണൂര്‍ സ്‌ക്വാഡിനെ വീഴ്ത്താനായില്ല,70 ഷോകള്‍ കൂട്ടി മമ്മൂട്ടി ചിത്രം