Webdunia - Bharat's app for daily news and videos

Install App

കസബ വിവാദത്തില്‍ മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ലെന്ന് പാര്‍വതി; മാപ്പ് പറയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല

Webdunia
തിങ്കള്‍, 29 ജനുവരി 2018 (09:00 IST)
കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ട നടത്തിയ പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. ദ് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വിവാദ വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ നടത്തി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
 
തനിക്ക് ഇനി അവസരങ്ങള്‍ കുറയുമെന്നും തനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി തന്റെ വീടാണ് ഇത്. ഈ വീട് ഉപേക്ഷിച്ച് പോകാന്‍ താന്‍ തയ്യാറല്ല. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പോലെ ഈ ഇന്‍ഡസ്ട്രി തനിക്കും അവകാശപ്പെട്ടതാണ്. തന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും പാര്‍വതി പറഞ്ഞു. 
 
അതുകൊണ്ടുതന്നെ ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യും. പല തടസ്സങ്ങളും നേരിടേണ്ടി വരുമെന്ന് അറിയാമെങ്കിലും താനൊരിടത്തും പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. മിതത്വം പാലിക്കാന്‍ ഒരുപാട് പേര്‍  ഉപദേശിച്ചു. മിണ്ടാതിരിക്കുന്നത് കൊണ്ട് കിട്ടുന്ന വര്‍ക്കുകള്‍ തനിക്ക് വേണ്ട എന്നാണ് താന്‍ പറഞ്ഞത്. തനിക്ക് ജോലി കിട്ടിയില്ലെങ്കില്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കുമെന്നും അവര്‍ വ്യക്തമാക്കി. 
 
ഈ വിഷയത്തില്‍ മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ തനിക്ക് പൂര്‍ണ തൃപ്തി ഉണ്ടെന്ന് പറയാന്‍ കഴിയില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ താന്‍ സന്തോഷവതിയാണ്. ഈ വിവാദമുണ്ടായപ്പോള്‍ താന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ഇതൊക്കെ എനിക്ക് ശീലമായെന്ന മറുപടിയാണ് മമ്മൂട്ടി പറഞ്ഞതെന്നും സ്ത്രീവിരുദ്ധതയെ താന്‍ ഇനിയും എതിര്‍ക്കുമെന്നും മറ്റാര്‍ക്കെങ്കിലും വേണ്ടി സ്വന്തം അഭിപ്രായങ്ങള്‍ മൂടി വെയ്ക്കാന്‍ താന്‍ തയ്യാറല്ലെന്നും പാര്‍വതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം

മുസ്ലീം യുവതിക്ക് സ്വത്തിൽ പുരുഷന് തുല്യമായ അവകാശം, വിപി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരൺ റിജുജു, നിയമ നിർമാണം ഉടനെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments