Webdunia - Bharat's app for daily news and videos

Install App

മലൈക്കോട്ടൈ വാലിബനില്‍ ഇതും ഉണ്ടാകും, അപ്‌ഡേറ്റ് കൈമാറി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കെ ആര്‍ അനൂപ്
വെള്ളി, 15 ഡിസം‌ബര്‍ 2023 (09:10 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബനില്‍. ഈ സിനിമയില്‍ പാട്ടുകള്‍ ഉണ്ടാകുമോ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് നേരത്തെ വന്നതാണ്. എന്നാല്‍ അതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
 
ഡിസംബര്‍ 15 ന് വാലിബനിലെ ആദ്യ സിംഗിള്‍ റിലീസ് ആകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പെല്ലിശ്ശേരി അറിയിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം ഈ മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. നേര് സിനിമയുടെ പ്രമോഷന്റെ സമയത്ത് പോലും മലൈക്കോട്ടൈ വാലിബനെ കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും ഒടിയന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നു എന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നതാണ്.ക്ളീന്‍ഷേവില്‍ നടന്‍ എത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയതാണ്. എന്നാല്‍ സിനിമയുടെ പോരായ്മകള്‍ കാരണം ലാലിന്റെ മേക്കോവര്‍ ട്രോള്‍ പേജുകളില്‍ നിറഞ്ഞു.വാലിബനില്‍ നടന്‍ ഈ ലുക്കില്‍ എത്തുമോ എന്നതിനെക്കുറിച്ച് അണിയക്കാരും ഒന്നും പ്രതികരിച്ചിട്ടില്ല. 
 
ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments