Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ പണ്ടും കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്ന ആളാണ്, പുതിയ സംവിധായകനും ആളുകളുമെല്ലാം വലിയ പാടാണ്: രഞ്ജിത്

മോഹന്‍ലാല്‍ പണ്ടും കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്ന ആളാണ്, പുതിയ സംവിധായകനും ആളുകളുമെല്ലാം വലിയ പാടാണ്: രഞ്ജിത്
, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (13:16 IST)
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രഞ്ജിത്തുമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മോഹന്‍ലാലിന്റെ തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ സംഭാഷണങ്ങള്‍ തൃശൂര്‍ ഭാഷയല്ലെന്ന രഞ്ജിത്തിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. അതേ അഭിമുഖത്തില്‍ മമ്മൂട്ടി സിനിമയില്‍ പരീക്ഷണത്തിന് മുതിരുമ്പോള്‍ മോഹന്‍ലാല്‍ കംഫര്‍ട്ട് സോണില്‍ നില്‍ക്കുകയാണോ എന്ന ചോദ്യത്തിനും രഞ്ജിത്ത് മറുപടി പറഞ്ഞിരുന്നു.
 
അത് യാഥാര്‍ഥ്യമാണെന്നാണ് രഞ്ജിത് അഭിപ്രായപ്പെട്ടത്. പണ്ടും അപരിചിതരുമായി ഇടപഴകുന്നതില്‍ ലാലിന് ബുദ്ധിമുട്ടുണ്ടെന്നും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും രഞ്ജിത് പറയുന്നു. ലാലിന് തുടക്കം തൊട്ടെ കംഫര്‍ട്ട് സോണ്‍ എന്ന ഒന്നുണ്ട്. എനിക്ക് വര്‍ഷങ്ങളായി ലാലിനെ അറിയാം. അപരിചിതര്‍ മാത്രമുള്ള ലൊക്കേഷനൊക്കെ ലാലിന് വലിയ പാടാണ്. പുതിയ സംവിധായകന്‍,പുതിയ എഴുത്തുക്കാരന്‍ എനൊക്കെയുള്ളത്. ഇപ്പോള്‍ ലിജോയുമായി മോഹന്‍ലാല്‍ മലൈക്കോട്ടെ വാലിബന്‍ ചെയ്യുമ്പോഴും നിര്‍മാണം ലാലിന്റെ അടുത്ത സുഹൃത്തായ ഷിബുവും എല്ലാമാണ്. മമ്മൂട്ടിക്ക് അതൊന്നും തന്നെ പ്രശ്‌നമല്ല. അവന്റെ കയ്യില്‍ എന്തോ ഉണ്ടല്ലോ, അവനെ വിളി എന്ന് പറയുന്ന ആളാണ്.
 
ക്യാമറയുടെ മുന്നില്‍ നൂറ് പേരെ ഇടിക്കുന്ന ഒരാള്‍ ഇപ്പോഴും നല്ല ക്രൗഡുള്ള ഒരു ലൊക്കേഷനില്‍ കാറില്‍ വന്നിറങ്ങിയാല്‍ ഞാന്‍ അവിടെയുണ്ടെങ്കില്‍ എന്റെ കയ്യില്‍ പിടിക്കും. ആ ആള്‍ക്കൂട്ടത്തെ കടന്നുപോകാന്‍ പ്രശ്‌നമുള്ള ഒരാളാണ്. ഷൂട്ട് ചെയ്യാനുള്ള മുറിയില്‍ എത്തുമ്പോഴാണ് കംഫര്‍ട്ട് ആകുന്നത്. മമ്മൂട്ടിയാകട്ടെ ആളില്ലെങ്കിലാണ് പ്രശ്‌നം. ഇതെന്താ ആരും ഇല്ലെ എന്നാണ് ചോദിക്കുക. രഞ്ജിത് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിവുഡില്‍ 400 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങള്‍, രണ്‍ബീറിന് ഒന്നും ഷാരൂഖിന് രണ്ടും സിനിമകള്‍