Lokah vs Hridayapoorvam: മോഹന്‍ലാല്‍ ചിത്രത്തെ തൂക്കിയോ ലോകഃ ? കുടുംബപ്രേക്ഷകരെ പിടിച്ച് ഹൃദയപൂര്‍വ്വം

ആദ്യ ഷോയ്ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' ആയിരുന്നു മുന്നില്‍

രേണുക വേണു
വെള്ളി, 29 ഓഗസ്റ്റ് 2025 (09:38 IST)
Lokah vs Hridayapoorvam: ഓണം ബോക്‌സ്ഓഫീസ് പോരില്‍ വാശിയോടെ മത്സരിച്ച് മോഹന്‍ലാലിന്റെ ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്റെ ലോകയും. രണ്ട് സിനിമകളും മികച്ച അഭിപ്രായങ്ങള്‍ നേടുമ്പോള്‍ ഏത് സിനിമയ്ക്കു ടിക്കറ്റെടുക്കണമെന്ന കണ്‍ഫ്യൂഷനിലാണ് പ്രേക്ഷകര്‍. 
 
ആദ്യ ഷോയ്ക്കു മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' ആയിരുന്നു മുന്നില്‍. കുടുംബപ്രേക്ഷകരുടെ അടക്കം ആദ്യ ചോയ്‌സ് ഹൃദയപൂര്‍വ്വമായിരുന്നു. ആദ്യ ഷോ കഴിഞ്ഞതോടെ ലോകഃ വന്‍ കുതിപ്പ് നടത്തി. നൂണ്‍ ഷോ കൂടി കഴിഞ്ഞതോടെ ലോകഃയുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ഹൃദയപൂര്‍വ്വത്തെ കടത്തിവെട്ടുകയും ചെയ്തു. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് ബുക്ക് മൈ ഷോയില്‍ 1,13,000 + ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിന്റേതായി വിറ്റുപോയത്. ലോകയുടെ 1,37,000 + ടിക്കറ്റുകള്‍. രണ്ടാം ദിനമായ ഇന്ന് ബുക്ക് മൈ ഷോ ടിക്കറ്റ് കൗണ്ടിലും ബോക്‌സ്ഓഫീസ് കളക്ഷനിലും ലോകഃ തന്നെയാകും ആധിപത്യം തുടരുകയെന്നാണ് ആദ്യ മണിക്കൂറുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
 
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഹൃദയപൂര്‍വ്വത്തിന്റെ ആദ്യദിന കളക്ഷന്‍ 3.35 കോടിയാണ്. ലോകയുടേത് 2.6 കോടിയാണ്. 130 ല്‍ അധികം ലേറ്റ് നൈറ്റ് ഷോസ് ലോകയുടേതായി നടന്നിട്ടുണ്ട്. അവ കൂടി പരിഗണിക്കുമ്പോള്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ മൂന്ന് കോടി കടക്കാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments