Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമല്ലേ ലൂസിഫർ?, 'എനിക്കറിയില്ല' എന്ന് പൃഥ്വിരാജിന്റെ മറുപടി

നിഹാരിക കെ.എസ്
വ്യാഴം, 6 ഫെബ്രുവരി 2025 (12:57 IST)
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം വമ്പൻ ഹിറ്റായിരുന്നു. മഞ്ജു വാര്യർ, ടോവിനോ തോമസ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ 200 കോടി നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍ എന്ന വാദത്തോട് പർത്തികരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
 
'തനിക്കറിയില്ല, ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. തനിക്ക് ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാല്‍ ആണെന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാന്റെ ഹിന്ദി റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
 
‘ലൂസിഫര്‍’ സിനിമയ്ക്ക് ശേഷം രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ ഒരുക്കാന്‍ ആറ് വര്‍ഷത്തോളം എടുത്തതിന് പിന്നിലെ കാരണം പറഞ്ഞ് പൃഥ്വിരാജ്.  
2019ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറ് വര്‍ഷത്തോളം സമയമെടുത്തതിന് പിന്നില്‍ കോവിഡ് മഹാമാരിയാണ്. എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിയുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചു; ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു

അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന് ഇന്ത്യക്കാരന്‍; ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

'കൊണ്ടുവന്നത് കൈകളും കാലുകളും ബന്ധിച്ച്'; യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ യുവാവ്

ആലപ്പുഴയിൽ മുക്കുപണ്ടവുമായി യുവാവ് പിടിയിൽ

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; 17കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments