ലൂസിഫർ ഒരു കം‌പ്ലീറ്റ് മോഹൻലാൽ ചിത്രം, ലാലേട്ടന്റെ വൺ മാൻ ഷോ !

ലൂസിഫർ ലാലേട്ടന്റെ വൺ മാൻ ഷോ !

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (09:41 IST)
മോഹൻലാൽ നായകനായി അഭിനയിക്കുന്ന പ്രിത്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫർ റിലീസിന് തയ്യാറെടുക്കുകയാണ്. വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍ ഇങ്ങനെ വമ്പന്‍ താരനിരയാണെത്തുന്നത്.
 
അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായി ചേട്ടൻ ഇന്ദ്രജിത്ത് അഭിനയിക്കുന്നു എന്നൊരു പ്രത്യെകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെങ്കിലും ചിത്രത്തില്‍ വലിയ കഥാപാത്രമല്ല താന്‍ അവതരിപ്പിക്കുന്നത് നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് പറയുന്നു. 
 
‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം. അനിയന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ ചേട്ടനോട് അതില്‍ ഭാഗമാകാന്‍ പറഞ്ഞാല്‍ ചേട്ടന്‍ സമ്മതിക്കണ്ടേ എന്ന് ഇന്ദ്രജിത്ത് ചോദിക്കുന്നു.  
 
ചിത്രത്തില്‍ വലിയ കഥാപാത്രമൊന്നുമല്ല ഞാന്‍ ചെയ്യുന്നത്. പക്ഷേ അത് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ലൂസിഫര്‍ എല്ലാ അര്‍ഥത്തിലും ഒരു ലാലേട്ടന്‍ ചിത്രമായിരിക്കും. എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടും. അദ്ദേഹത്തെ അഭിനേതാവെന്ന നിലയില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കും സിനിമ ഇഷ്ടമാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

അടുത്ത ലേഖനം
Show comments