സൂപ്പർ താരങ്ങളില്ലെങ്കിൽ ആ സംവിധായകർക്ക് സിനിമ ചെയ്യാനാകില്ല: മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥാകൃത്ത്
സൂപ്പർതാരങ്ങളില്ലെങ്കിലും സിനിമ ചെയ്ത് വിജയിപ്പിക്കാൻ കഴിയുന്നവർ ചുരുക്കം; ലിജോയും ആഷിഖ് അബുവുമെല്ലാം വേറിട്ട വഴിയിൽ: മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥാകൃത്ത്
താരാധിപത്യത്തില്‍ നിന്ന് മലയാള സിനിമ വഴിമാറിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി എഫ് മാത്യൂസ്. താരാധിപത്യം മറന്ന് സിനിമ ചെയ്യാനും അത് വിജയിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാനും സാധിച്ചത് ചുരുക്കം ചില സംവിധായകർക്ക് മാത്രമാണെന്ന് അദ്ദേഹം അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
താരങ്ങളില്ലാതെ സിനിമ ചെയ്യാന്‍ പണ്ട് ഭരതന് സാധിച്ചിരുന്നു. ഇന്ന് ലിജോ പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങി ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമാണ് താരങ്ങളില്ലാതെ പടം ചെയ്യാന്‍ കഴിയുന്നുള്ളൂ. അത് അവരായി ഉണ്ടാക്കിയെടുത്ത ജനസമ്മതി കൊണ്ടു മാത്രമാണ്. - മാത്യൂസ് പറയുന്നു.
ഒരു താരത്തിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ സിനിമ ചെയ്യാന്‍ സാധിക്കാത്ത, സംവിധാനം ചെയ്താലും റിലീസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഇപ്പോഴുമുണ്ട്. ദിലീഷ് പോത്തനെ പോലെയുള്ളവര്‍ക്ക് ഇത് സാധിച്ചിട്ടുണ്ട്. അതൊരു ആരോഗ്യകരമായ മാറ്റം തന്നെയാണ്. അത് തുടര്‍ന്നു പോകണം എന്നാണ് എന്റെ ആഗ്രഹം. മാത്യൂസ് പറഞ്ഞു.
തന്ത്രം എന്ന മമ്മൂട്ടി ചിത്രത്തിന്റെ കഥ മാത്യൂസ് ആയിരുന്നു. കുട്ടിസ്രാങ്കിന്റെ തിരക്കഥ യും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൌവിന്റെയും തിരക്കഥ ഒരുക്കിയത് മാത്യൂസ് ആണ്.