Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ നടന്റെ വാക്കുകള്‍ വിഷമിപ്പിച്ചു; നേരെ ചെന്നത് മമ്മൂക്കയുടെ അടുത്തേക്ക്: അനുഭവം പറഞ്ഞ് ടിനി ടോം

'പൊലീസ് ഡേ' എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Tini Tom

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ഏപ്രില്‍ 2025 (09:53 IST)
മലയാള സിനിമയിലെ ഒരു യുവനടനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടൻ ടിനി ടോം. തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ അക്കൗണ്ടിന്റെ റീച്ച് കുറയുമെന്ന് യുവനടൻ പറഞ്ഞെന്നും അത് വിഷമം ഉണ്ടാക്കിയെന്നും ടിനി ടോം പറഞ്ഞു. 'പൊലീസ് ഡേ' എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
യുവനടന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായപ്പോൾ താൻ നേരെ ചെന്നത് മമ്മൂട്ടിയുടെ അടുത്തേക്ക് ആണെന്നും ടിനി ടോം പറഞ്ഞു. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ തന്നെ ചെയ്‌തെന്നും ടിനി ടോം കൂട്ടിച്ചേർത്തു. 
 
'ഞാൻ ഒരു പ്രധാന കഥാപത്രം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ ഇടാമോ എന്ന് ഒരു യുവനടനോട് ചോദിച്ചിരുന്നു. എന്റെ റീച്ച് കുറയും ചേട്ടാ എന്നാണ് എനിക്ക് മറുപടി കിട്ടിയത്. അത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു. പക്ഷെ ഞാൻ ആരോടും പറഞ്ഞില്ല. ഞാൻ പിന്നെ ഉടനെ വിളിച്ചത് മമ്മൂക്കയെ ആണ്. അദ്ദേഹം ഷെയർ ചെയ്യ്താൽ അതിനപ്പുറം ഇല്ലാലോ. പുള്ളിയുടെ പോസ്റ്റിന് മുകളിലാണ് എന്റെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തത്. സിനിമയിൽ ഇപ്പോഴും അങ്ങനെയാണ് ആദ്യം വിഷമം ഉണ്ടായാൽ ആയിരം ഇരട്ടി സന്തോഷം കിട്ടും. ഇത് എന്റെ ജീവിതത്തിൽ ഒരു ദിവസം ഒരു മണിക്കൂറിൽ ഉണ്ടായ കാര്യം ആണ്. എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഞാൻ കാരണം റീച്ച് കുറയും എന്ന് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നിയിരുന്നു,' ടിനി ടോം പറഞ്ഞു.
 
ഇതിന് മറുപടിയായി മലയാള സിനിമയിൽ ഏറ്റവും തിരക്ക് കുറഞ്ഞ നടൻ ആരെന്ന് ചോദിച്ചാൽ മമ്മൂക്ക എന്ന് വേണമെങ്കിൽ പറയാമെന്നും കാരണം നമ്മൾ എപ്പോൾ മെസ്സേജ് അയച്ചാലും അദ്ദേഹം സ്പോട്ടിൽ മറുപടി തരും. അങ്ങനെ തന്നെയാണ് മോഹൻലാലെന്നും അൻസിബ പറഞ്ഞു. ഇവരാണ് നമ്മുടെ സപ്പോര്‍ട്ടിങ് സിസ്റ്റം എന്നും അൻസിബ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: ഈ സീനൊക്കെ ഇക്ക പണ്ടേ വിട്ടതാ..! ചായ ഗ്ലാസ് കാലില്‍ ബാലന്‍സ് ചെയ്ത് മമ്മൂട്ടി