ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിനു ലഭിച്ച പ്രതിഫലം വെറും രണ്ടായിരം?

60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ?

രേണുക വേണു
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (11:46 IST)
Sheela and Madhu - Chemmeen Movie

മലയാള സിനിമയിലെ നാഴികകല്ലാണ് 1965 ല്‍ റിലീസ് ചെയ്ത ചെമ്മീന്‍. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്. മധു, സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചു. 
 
60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ? എട്ട് ലക്ഷം രൂപ ! അന്നത്തെ എട്ട് ലക്ഷത്തിനു ഇന്നത്തെ എട്ട് കോടിയുടെ വിലയുണ്ട്. ബാബു സേഠ് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. ചെമ്മീനില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന സത്യന് 12,000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് രാമു കാര്യാട്ട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യനേക്കാള്‍ കൂടുതല്‍ രംഗങ്ങളില്‍ അഭിനയിച്ച മധുവിന് അന്ന് ലഭിച്ച പ്രതിഫലം വെറും 2,000 രൂപയാണ്. ചെമ്മീനില്‍ അഭിനയിച്ചവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന്‍ തന്നെയാണ്. 


മധുവിന് ഇന്ന് ജന്മദിന മധുരം
 
മലയാള സിനിമയിലെ മഹാരഥന്‍മാരില്‍ ഒരാളായ നടന്‍ മധുവിന് ഇന്ന് ജന്മദിന മധുരം. 1933 സെപ്റ്റംബര്‍ 23 ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍.പരമേശ്വരന്‍ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. തന്റെ 92-ാം ജന്മദിനമാണ് മധു ഇന്ന് ആഘോഷിക്കുന്നത്. മമ്മൂട്ടിയേക്കാള്‍ 18 വയസ് കൂടുതലാണ് മധുവിന്. മലയാള സിനിമയുടെ കാരണവര്‍ സ്ഥാനമാണ് മധുവിന് ഇപ്പോള്‍ ഉള്ളത്. കന്നിയിലെ വിശാഖമാണ് മധുവിന്റെ ജന്മനക്ഷത്രം. സിനിമയിലെത്തുമ്പോള്‍ മധുവിന്റെ യഥാര്‍ഥ പേര് ആര്‍.മാധവന്‍ നായര്‍ എന്നായിരുന്നു. 1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് മധു സിനിമാരംഗത്തേക്ക് കാലെടുത്തുവച്ചത്. 500 ലേറെ സിനിമകളില്‍ മധു അഭിനയിച്ചിട്ടുണ്ട്. നടനു പുറമേ നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി മധു തിളങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments