ഗോവിന്ദ പുതുമുഖ നടൻ, ഒപ്പം അഭിനയിക്കാൻ തന്നെ കിട്ടില്ലെന്ന് മാധുരി ദീക്ഷിത്, ഒടുവിൽ അഭിനയിച്ചത് നീലം
നിര്‍മാതാവായ പഹ്ലജ് നിഹ്ലാനിയാണ് തുടക്കകാരനായ ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാധുരി ദീക്ഷിത് വിസമ്മതിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്.
ബോളിവുഡ് സിനിമയിലെ മിന്നുന്ന താരങ്ങളായിരുന്നു മാധുരി ദീക്ഷിതും നടന്‍ ഗോവിന്ദയും. പിന്‍കാലത്ത് ബോളിവുഡില്‍ നിറഞ്ഞ് നിന്ന താരമായെങ്കിലും ഗോവിന്ദയുടെ ആദ്യകാലങ്ങളില്‍ ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാധുരി തയ്യാറായിരുന്നില്ല. നിര്‍മാതാവായ പഹ്ലജ് നിഹ്ലാനിയാണ് തുടക്കകാരനായ ഗോവിന്ദയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാധുരി ദീക്ഷിത് വിസമ്മതിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്.
1984ല്‍ പുറത്തിറങ്ങിയ അബോധ് എന്ന സിനിമയിലൂടെയാണ് മാധുരി ദീക്ഷിത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ സംഗീതപ്രധാനമായ ബ്ലോക്ക്ബസ്റ്റര്‍ ഹം ആപ്കേ ഹെ കോന്‍ എന്ന സിനിമയുടെ വലിയ വിജയത്തിന് മുന്‍പ് 5-10 വര്‍ഷം നീണ്ട മാധുരിയുടെ കരിയര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. 1987ല്‍ ആഗ് ഹി ആഗ്, 1988ല്‍ പാപ് കി ദുനിയ എന്നീ സിനിമകളില്‍ താന്‍ മാധുരിക്ക് അവസരം നല്‍കിയെന്നാണ് പഹ്ലജ് നിഹ്ലാനി പറയുന്നത്. എന്നാല്‍ ആ സമയത്ത് പുതുമുഖമായ ഗോവിന്ദയ്‌ക്കൊപ്പമുള്ള മാധുരി നിരസിച്ചുവെന്നാണ് പഹ്ലജ് നിഹ്ലാനി പറയുന്നത്.നീലം ആയിരുന്നു പകരം മാധുരിക്ക് പകരം സിനിമയില്‍ അഭിനയിച്ചത്. പഹ്ലജ് നിഹ്ലാനി പറയുന്നു.