Webdunia - Bharat's app for daily news and videos

Install App

'മഹാരാജ'കളക്ഷന്‍ 100 കോടിക്ക് മുകളില്‍,വിജയ് സേതുപതിക്ക് ലഭിച്ച പ്രതിഫലം എത്ര?

കെ ആര്‍ അനൂപ്
വ്യാഴം, 1 ഓഗസ്റ്റ് 2024 (20:39 IST)
2024 തമിഴ് സിനിമയ്ക്ക് അത്ര നല്ല തുടക്കമല്ല നല്‍കിയത്. എന്നാല്‍ ചില ചിത്രങ്ങള്‍ ഇവന്‍ മുന്നേറ്റം ഉണ്ടാക്കുന്ന കാഴ്ചയും കണ്ടു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ചിത്രമാണ് വിജയ് സേതുപതിയുടെ മഹാരാജ. സോളോ ഹിറ്റ് ഇല്ലെന്ന ആരാധകരുടെ പരാതി തീര്‍ത്ത സിനിമ കൂടിയായിരുന്നു മഹാരാജ. 100 കോടി കളക്ഷന് മുകളില്‍ പറന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് സേതുപതി വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.
 
ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവര്‍ ചേര്‍ന്ന് 20 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. നടന്റെ കരിയറിലെ 50-ാമത്തെ സിനിമ കൂടിയായിരുന്നു ഇത്. പ്രോജക്ടില്‍ വലിയ വിശ്വാസമുണ്ടായിരുന്ന വിജയ് സേതുപതി തന്റെ പ്രതിഫലത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്തു.
 
റിലീസിന് മുമ്പ് ഒരു രൂപ പോലും താരം പ്രതിഫലമായി വാങ്ങിയില്ല. മുന്നേ തീരുമാനിച്ച പോലെ 20 കോടി ബജറ്റില്‍ തന്നെ സിനിമ തീര്‍ക്കുകയായിരുന്നു നടന്റെ ലക്ഷ്യം. സിനിമയുടെ ലാഭവിഹിതമാണ് നടന് നേരത്തെ തീരുമാനിച്ച കരാറിലൂടെ ലഭിക്കുക.ചിത്രം 100 കോടിയില്‍ അധികം കളക്റ്റ് ചെയ്തതിനാല്‍ വലിയൊരു തുക നിര്‍മ്മാതാവില്‍ നിന്ന് വിജയ് സേതുപതിയുടെ പോക്കറ്റില്‍ വീഴും.  
 
രചനയും സംവിധാനവും നിതിലന്‍ സ്വാമിനാഥനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അടുത്തിടെ ഒടിടിയില്‍ റിലീസായപ്പോഴും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments