Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ആനക്കാരന്‍ ഗണപതി!

മമ്മൂട്ടി ആനക്കാരന്‍ ഗണപതി!
, ബുധന്‍, 3 ജൂലൈ 2019 (17:30 IST)
ചില സമയത്ത് അപ്രതീക്ഷിത തീരുമാനങ്ങളെടുത്ത് മമ്മൂട്ടി എല്ലാവരെയും ഞെട്ടിക്കാറുണ്ട്. ആരും പ്രതീക്ഷിക്കാത്ത ചില പ്രൊജക്ടുകളില്‍ സഹകരിക്കാന്‍ ചിലപ്പോള്‍ മമ്മൂട്ടി തീരുമാനിക്കും. ചിലപ്പോള്‍ എല്ലാം ആലോചിച്ച് ഉറപ്പിച്ച ചില സിനിമകളില്‍ നിന്ന് അവസാന നിമിഷം മമ്മൂട്ടി പിന്‍‌മാറും. അതിനെല്ലാം പക്ഷേ വ്യക്തമായ കാരണങ്ങളുമുണ്ടാകും.
 
മമ്മൂട്ടിയെ നായകനാക്കി വി എം വിനു സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഗണപതി. മമ്മൂട്ടി ആനക്കാരനായി അഭിനയിക്കേണ്ട പ്രൊജക്ടായിരുന്നു അത്. മം‌മ്തയെ നായികയായും നിശ്ചയിച്ചിരുന്നു. റെജി നായര്‍ തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം വരെ എല്ലാം പ്ലാന്‍ ചെയ്തിരുന്നതാണ്. ഒടുവില്‍ ആ സിനിമ ചെയ്യേണ്ടതില്ലെന്ന് മമ്മൂട്ടി പെട്ടെന്ന് തീരുമാനിച്ചു. 
 
പ്രത്യേക സാഹചര്യത്തില്‍ ആ പ്രൊജക്ട് ഉപേക്ഷിക്കാന്‍ മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. തിരക്കഥയില്‍ മമ്മൂട്ടിക്ക് അത്ര വിശ്വാസമില്ലാത്തതായിരുന്നു അങ്ങനെയൊരു തീരുമാനം കൈക്കൊള്ളാന്‍ കാരണമെന്നാണ് സൂചന. 
 
മമ്മൂട്ടിക്കു വേണ്ടി ‘പട്ടാളം’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയത് റെജി നായരാണ്. പട്ടാളം പരാജയമായിരുന്നു. തുടര്‍ന്ന് റെജി എഴുതിയ ‘ഒരുവന്‍’ എന്ന ചിത്രവും വിജയിച്ചില്ല. അതുകൊണ്ടുതന്നെ റെജി നായരുടെ തിരക്കഥയില്‍ വീണ്ടും ഒരു പരീക്ഷണത്തിന് മുതിരാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലാത്തതാണ് ഗണപതിക്ക് വേണ്ടെന്നുവയ്ക്കാന്‍ കാരണമായത്.
 
പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍, ഫെയ്സ് ടു ഫെയ്സ് എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ നേരത്തേ വി എം വിനു സംവിധാനം ചെയ്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിയാവർത്തനത്തിന് മമ്മൂട്ടി നൽകിയത് വെറും 12 ദിവസം!