Select Your Language

Notifications

webdunia
webdunia
webdunia
webdunia

Malaikottai Vaaliban:മലൈക്കോട്ടെ വാലിബന് രണ്ട് ഭാഗങ്ങളോ! മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

Malaikottai Vaaliban Film News Malayalam

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 ജനുവരി 2024 (14:37 IST)
malaikottai vaaliban: മോഹന്‍ലാല്‍ ലിജോ ജോസ് വെള്ളിശ്ശേരിയുമായി വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മലൈക്കോട്ടെ വാലിബന്‍ ഒരു സിനിമയില്‍ തീരുന്ന കഥയല്ലെന്നും അതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്നുമാണ് അണിയറയില്‍ നിന്നുള്ള വിവരം. വരുന്ന ജനുവരി 25നാണ് മലൈക്കോട്ടെ വാലിബന്‍ തീയേറ്ററുകളില്‍ എത്തുന്നത്. ഇതിനു ശേഷം ജോഷിക്കൊപ്പം റമ്പാന്‍ എന്ന ചിത്രം ആയിരിക്കും മോഹന്‍ലാല്‍ ചെയ്യുന്നത്. ഇത് കഴിഞ്ഞാല്‍ വീണ്ടും ലിജോ ജോസ് പല്ലിശേരിയുമായി ഒന്നിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 
മലൈക്കോട്ടെ വാലിബനില്‍ മോഹന്‍ലാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. മോഹന്‍ലാലിനെ കൂടാതെ സോനാലി കുല്‍കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ഡാനിഷ് സൈദ് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ പിഎസ് റഫീക്കിന്റേതാണ്. പിഎസ് റഫീഖ്-ലിജോ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ആമേന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban: 'റിലീസിനു ഇനി പത്ത് ദിവസം പോലുമില്ല, ഒരനക്കവും ഇല്ലല്ലോ'; മലൈക്കോട്ടൈ വാലിബന് പബ്ലിസിറ്റി പോരെന്ന് ആരാധകര്‍