Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശ്‌നം പ്രേക്ഷകന്റേത്, മലൈക്കോട്ടെ വാലിബന്‍ കാണാന്‍ പോകുമ്പോള്‍ അങ്കമാലി ഡയറീസല്ല പ്രതീക്ഷിക്കേണ്ടതെന്ന് അനുരാഗ് കശ്യപ്

anurag

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 28 ജനുവരി 2024 (13:23 IST)
anurag
പ്രശ്‌നം പ്രേക്ഷകന്റേതെന്നും മലൈക്കോട്ടെ വാലിബന്‍ കാണാന്‍ പോകുമ്പോള്‍ അങ്കമാലി ഡയറീസല്ല പ്രതീക്ഷിക്കേണ്ടതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. മലൈക്കോട്ടെ വാലിബന്‍ താന്‍ കണ്ടെന്നും വളരെയധികം ഇഷ്ടമായെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കാണാന്‍ പോകേണ്ടത് മനസ്സില്‍ ഒന്നും വയ്ക്കാതെയാണ്. ഇന്നത്തെ സമൂഹത്തിലെ ഫിലിം ക്രിട്ടിക്‌സ് ഞാന്‍ വലിയ കാര്യമായിട്ട് ഒന്നും എടുക്കാറില്ല, കാരണം ഇന്ന് എല്ലാവരും ക്രിട്ടിക്‌സാണ്. പ്രേക്ഷകര്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നെഗറ്റീവ് ആയിട്ടുള്ള നിരൂപണങ്ങള്‍ ഒരിക്കലും നല്ല സിനിമയെ നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലൈക്കോട്ടെ വാലിബനെ ചിലര്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നു എന്നാണ് ഞാന്‍ കേട്ടത്.
 
എന്നാല്‍ പ്രേക്ഷകര്‍ തീയേറ്ററില്‍ എന്താണ് കാണേണ്ടതെന്ന് മുന്‍കൂട്ടി തീരുമാനിച്ചിട്ടാണ് പോകുന്നത്. അങ്ങനെ വരുമ്പോള്‍ സ്‌ക്രീനില്‍ പ്രതീക്ഷിക്കാത്തത് കാണുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ മനസ് ശൂന്യമാക്കി വേണം തിയേറ്ററില്‍ പോകേണ്ടത്. ഒരിക്കലും മലൈക്കോടെ വാലിബന്‍ കാണാന്‍ പോകുമ്പോള്‍ അങ്കമാലി ഡയറീസ് ഈമായൗ കാണാന്‍ നില്‍ക്കരുത്- അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kadakan Movie: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന 'കടകന്‍' സെക്കന്‍ഡ് ലുക്ക് പുറത്ത്