Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 1 जनवरी 2025
webdunia

അത്ഭുദം കാണിച്ചതിന് നന്ദി,ഒരു മാസ്റ്റർ പീസ്സ്,തിയറ്ററിൽ കാണേണ്ട സിനിമ,'മലൈക്കോട്ടൈ വാലിബൻ' എത്തിയ ആവേശത്തിൽ സംവിധായകൻ സാജിദ് യാഹിയ

Malaikottai Vaaliban movie

കെ ആര്‍ അനൂപ്

, വ്യാഴം, 25 ജനുവരി 2024 (13:00 IST)
Malaikottai Vaaliban movie
കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്. നല്ലൊരു സിനിമ അനുഭവം എന്നാണ് കൂടുതൽ ആളുകളും സോഷ്യൽ മീഡിയ പേജുകളിൽ എഴുതുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായകൻ സാജിദ് യാഹിയ പറയുന്നു.തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ് എന്നാണ് അദ്ദേഹം എഴുതിയത്.
 
'ലിജോ ഭായ്  മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം 'we have world class makers among us ' എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ.',- സാജിദ് യാഹിയ കുറിച്ചു.
 
മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീം ഒന്നിച്ചപ്പോൾ പ്രേക്ഷകർക്കുണ്ടായ പ്രതീക്ഷകൾ വെറുതെയല്ല.വാലിബനിലെ എല്ലാ കഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ചിത്രം ആവേശം ഒട്ടും കുറയ്ക്കുന്നില്ല എന്നും എന്നാൽ മോഹൻലാൽ പറഞ്ഞ പോലെ മാസ് മാത്രം പ്രതീക്ഷിച്ച് ആരും ചിത്രം കാണരുത് ആരാധകരും ഓർമ്മിപ്പിക്കുന്നു
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban Review: ഫ്‌ളാറ്റായി പോയ മാസ് രംഗങ്ങള്‍, ഉടനീളം ഇമോഷണല്‍ ഡ്രാമ; പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താതെ വാലിബന്‍