Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണത്തിന് ശേഷം ശാലിനി അഭിനയിക്കില്ല, ഷൂട്ട് വേഗം തീര്‍ക്കണം, പ്രശാന്തുമായുള്ള ഈഗോ ക്ലാഷ്, കമലിനോട് അജിത്ത് അന്ന് പറഞ്ഞത്

കല്യാണത്തിന് ശേഷം ശാലിനി അഭിനയിക്കില്ല, ഷൂട്ട് വേഗം തീര്‍ക്കണം, പ്രശാന്തുമായുള്ള ഈഗോ ക്ലാഷ്, കമലിനോട് അജിത്ത് അന്ന് പറഞ്ഞത്

കെ ആര്‍ അനൂപ്

, വ്യാഴം, 25 ജനുവരി 2024 (12:19 IST)
നടി ശാലിനി അഭിനയ ജീവിതം അവസാനിപ്പിച്ചിട്ട് 22 വര്‍ഷങ്ങള്‍ പിന്നിടുന്നു. നിറത്തിന്റെ റീമേക്കായ പ്രിയദ വരാം എന്ന ചിത്രത്തില്‍ പ്രശാന്തിനൊപ്പമായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പിന്നാമ്പുറത്ത് നടന്ന അധികമാരും അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് കമല്‍ തന്നെ തുറന്നു പറയുകയാണ്. വിവാഹശേഷം ശാലിനിയെ അഭിനയിപ്പിക്കാന്‍ അജിത്തിന് താല്പര്യമുണ്ടായിരുന്നില്ല, അക്കാര്യം കമലിനോട് അജിത്ത് പറയുകയും ചെയ്തു.പ്രിയദ വരാം എന്ന ചിത്രത്തിനിടെ നടന്ന കാര്യങ്ങള്‍ സംവിധായകന്‍ കമല്‍ ഓര്‍ക്കുകയാണ്.  
 
'അജിത്ത് എന്നോട് നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട ഒരു കാര്യമാണ്. കല്യാണത്തിനു ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ല. അതിന് വ്യക്തിപരമായിട്ട് പുള്ളിക്ക് ഒരു പ്രശ്‌നമുണ്ട്. അതുകൊണ്ട് ഒന്നും തോന്നരുത്, അതിനുമുമ്പ് നിങ്ങള്‍ ഷൂട്ട് തീര്‍ക്കണം. പക്ഷേ ഞങ്ങളുടെ ആ പടത്തിലെ തമിഴ് ഹീറോ പ്രശാന്ത്, അവര്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ആയിരിക്കും പ്രൊഫഷണല്‍ വൈര്യം ആയിരിക്കാം ഡേറ്റ് തരാതെ നമ്മളെ ഇട്ട് മനപ്പൂര്‍വ്വം പ്രശ്‌നമാക്കി. ശാലിനിയെ കല്യാണത്തിന് ശേഷം അഭിനയിപ്പിക്കണമെന്ന് വാശി അദ്ദേഹത്തിന് ഉണ്ടായിരുന്ന മാതിരി എനിക്ക് തോന്നിയിരുന്നു',-കമല്‍ പറഞ്ഞു.
ശാലിനി അഭിനയിക്കുന്ന കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടിമാരില്‍ ഒരാളായിരുന്നു. 50 ലക്ഷം വരെ ശാലിനിക്ക് തമിഴ് സിനിമയില്‍ നിന്ന് പ്രതിഫലമായി ലഭിച്ചിരുന്നു. അതേസമയം ഇന്ന് ആസ്തിയുടെ കാര്യത്തില്‍ പല മുന്‍ നടിമാരേക്കാള്‍ മുന്നിലാണ് ശാലിനി. 50 കോടി രൂപയാണ് ശാലിനിയുടെ ഇന്നത്തെ ആസ്തി. ഇന്നത്തെ പല നടിമാര്‍ക്കും ഇത്രയും ആസ്തിയില്ല. ശാലിനിയുടെ ഭര്‍ത്താവും നടനുമായ അജിത്തിന് 200 കോടിയോളം രൂപയുടെ ആസ്തിയുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേഴ്സണൽ ഫേവറേറ്റ് മോഹൻലാൽ ചിത്രങ്ങൾ ഇതാണ്, അധികമാരും സംസാരിച്ചിട്ടില്ല ഇതിനെക്കുറിച്ച്, ലിജോ പറയുന്നു