Webdunia - Bharat's app for daily news and videos

Install App

Malaikottai Vaaliban: 'റിലീസിനു ഇനി പത്ത് ദിവസം പോലുമില്ല, ഒരനക്കവും ഇല്ലല്ലോ'; മലൈക്കോട്ടൈ വാലിബന് പബ്ലിസിറ്റി പോരെന്ന് ആരാധകര്‍

പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ

രേണുക വേണു
ബുധന്‍, 17 ജനുവരി 2024 (13:15 IST)
Malaikottai Vaaliban

Malaikottai Vaaliban: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബന്‍' ജനുവരി 25 ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുകയാണ്. വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ വാലിബന്റെ വരവിനു വേണ്ടി കാത്തിരിക്കുന്നത്. കേരളത്തില്‍ ഉടനീളം ഫാന്‍സ് ഷോയ്ക്കുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. അതേസമയം അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കുന്നില്ല എന്ന പരാതിയും ആരാധകര്‍ക്കുണ്ട്. 
 
റിലീസ് ചെയ്യാന്‍ ഇനി പത്ത് ദിവസങ്ങള്‍ പോലുമില്ല. എന്നിട്ടും പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ പ്രചാരണ പരിപാടികള്‍ നടക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഫാന്‍സ് ഷോയ്ക്ക് ശേഷം സാധാരണ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ കുറച്ചുകൂടി പബ്ലിസിറ്റി ആവശ്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകള്‍ക്ക് സംഭവിച്ചതു പോലെ ഓവര്‍ ഹൈപ്പ് തിരിച്ചടിയാകാതിരിക്കാന്‍ വാലിബന്റെ അണിയറ പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം പബ്ലിസിറ്റി കുറയ്ക്കുന്നതാകുമെന്ന മറ്റൊരു അഭിപ്രായവും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഉണ്ട്. 
 
ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments