Webdunia - Bharat's app for daily news and videos

Install App

'പേട്ട' കഴിഞ്ഞതും അദ്ദേഹവുമായി ഞാൻ പ്രണയത്തിലായി: രജനികാന്തിനെകുറിച്ച് മാളവിക മോഹനൻ

Webdunia
തിങ്കള്‍, 14 ജനുവരി 2019 (11:59 IST)
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ട തിയേറ്ററുകൾ കീഴടക്കി കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ രജനീകാന്തിനെ കൂടാതെ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, തൃഷ തുടങ്ങിയ താരങ്ങൾക്കൊപ്പം മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ കൂടിയുണ്ട്.
 
മാളവികയുടെ ആദ്യ തമിഴ് ചിത്രമാണിത് എന്ന പ്രത്യേകതകൂടിയുണ്ട്. ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ താരത്തിന് ഒരുപാട് വിശേഷങ്ങൾ പങ്കുവയ്‌ക്കാനുണ്ട്. രജനീകാന്ത് സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല അതിനേക്കാള്‍ വലുതാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നാണ് മാളവിക പറയുന്നത്.
 
'ഒരുമിച്ച്‌ ജോലി ചെയ്യുന്നതിന് മുന്‍പ് തന്നെ രജനീകാന്തിനെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോൾ‍, പേട്ടയ്ക്ക് ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായി. ആളുകള്‍ അഭിമുഖങ്ങളില്‍ നല്ല കാര്യങ്ങള്‍ പറയുന്നത് സാധാരണയാണ്. എന്നാല്‍ ഇത് എന്റെ ഹൃദയത്തില്‍ നിന്ന് പറയുന്നതാണ്. 
 
ഒരാള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റ് വമ്പന്‍ താരങ്ങളെ വെച്ച്‌ നോക്കുമ്ബോള്‍ ഏറ്റവും അടുക്കാന്‍ സാധിക്കുന്ന ആളാണ് രജനി- മാളവിക പറഞ്ഞു. മറ്റ് താരങ്ങള്‍ക്ക് ചുറ്റും വലിയ പരിവാരങ്ങളുണ്ടാകും അതുകൊണ്ട് അവരെ സമീപിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ രജനിസാറിന്റെ കാര്യം ഇതിന് നേര്‍ വിപരീതമാണ്. 
 
സെറ്റിലെ എന്റെ ആദ്യത്തെ ദിവസം രജനിസാര്‍ അടുത്തുവന്ന് എന്നെ കംഫര്‍ടബിള്‍ ആക്കുന്നതിന് വേണ്ടി മാത്രം സംസാരിക്കാന്‍ തുടങ്ങി. എന്റെ പേടി എത്രയുണ്ട് എന്ന് മനസിലാക്കിയാണ് അദ്ദേഹം ഞാനുമായി അടുത്തത്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി എന്നും മാളവിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments