Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

‘മലയൻകുഞ്ഞ്’ വിജയമായോ ? കളക്ഷൻ റിപ്പോർട്ട് പുറത്ത്

Malayankunju

Anoop k.r

, ബുധന്‍, 27 ജൂലൈ 2022 (10:48 IST)
വിക്രം’, ‘പുഷ്പ’, ‘മലയൻകുഞ്ഞ്’ തുടങ്ങി മൂന്ന് ഭാഷകളിലും ഫഹദ് ഫാസിൽ നിറഞ്ഞു നിൽക്കുകയാണ്. ജൂൺ 22ന് പ്രദർശനത്തിന് മലയൻകുഞ്ഞിലെ ഫഹദിന്റെ പ്രകടനത്തിനെ പ്രശംസിച്ച് സംവിധായകൻ മാരി സൽവരാജ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിരുന്നു.
 
തീയറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണെന്നാണ് മാരി സൽവരാജ് പറഞ്ഞത്. ഇപ്പോഴിതാ സിനിമയുടെ ആദ്യത്തെ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്.
 
 നാലാം ദിവസം, ചിത്രം 30.98 ലക്ഷം രൂപ കൂടുതൽ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ 6 കോടിയിലധികം രൂപ ചിത്രം നേടി.
 
ആറുകോടി ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചത്. 9 കോടി എങ്കിലും കളക്ഷൻ നേടിയാലെ മുടക്കുമുതൽ കിട്ടുകയുള്ളൂ എന്ന് നിർമ്മാതാവ് ഫാസിൽ പറഞ്ഞിരുന്നു.'മലയൻകുഞ്ഞ്' ജൂലൈ 22 നാണ് റിലീസ് ചെയ്തത്.കളക്ഷൻ റിപ്പോർട്ടുകൾ അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

barroz |ബറോസ് ചിത്രീകരണ തിരക്കിൽ സന്തോഷ് ശിവൻ, പുതിയ ലൊക്കേഷൻ ചിത്രം