മലയാളത്തിന് പുറമേ ഹിന്ദിയിലും തരംഗമായി മാമാങ്കം; ടീസർ എത്തി

വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തുമ്പി എബ്രഹാം

വെള്ളി, 4 ഒക്‌ടോബര്‍ 2019 (13:18 IST)
മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമപ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. വന്‍ താരനിര അണിനിരക്കുന്ന സിനിമ എം.പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചിത്രത്തിലെത്തുന്നുണ്ട്.
 
മലയാള സിനിമാ ചരിത്രത്തിലെ എറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിന് വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിരുന്നത്. ചിത്രത്തിലെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിച്ചത് ഇവിടെയായിരുന്നു. കനിഹ, അനു സിത്താര, പ്രാചി തെഹ്‌ലാന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. 

 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചരിത്രം + ബ്രഹ്മാണ്ഡം = മമ്മൂട്ടി, ഒരു ഒന്നൊന്നര കോംപിനേഷൻ തന്നെ !