Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ നല്ല മനസ്സിനു മുന്നിൽ നമിക്കുന്നു: ജോയ് മാത്യു

മമ്മൂട്ടി കെ കെ ആയത് പുത്തൻപണത്തിന്റെ സെറ്റിൽ വെച്ച്

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (14:00 IST)
ഷട്ടർ എന്ന ചിത്രത്തിനുശേഷം ജോയ് മാത്യു ഒരുക്കുന്ന 'അങ്കിൾ' ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഗിരീഷ് ദാമോദര്‍ ആണ് സംവിധായകന്‍.
 
മമ്മൂട്ടി അവതരിപ്പിക്കുന്ന കെ കെ എന്ന കഥാപാത്രത്തെ ജോയ് മാത്യു തന്നെ അവതരിപ്പിക്കാൻ ഇരുന്നതാണ്. പിന്നീടാണ് കഥാപാത്രം മമ്മൂട്ടിയിലേക്ക് എത്തുന്നത്. പുത്തൻപണത്തിൽ അഭിനയിക്കാൻ പോയപ്പോഴാണ് 'അങ്കിളി'നെ പറ്റി മമ്മൂട്ടി അറിയുന്നത്. കഥ കേട്ടതും താൻ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടി കെ കെ ആയതെന്ന് ജോയ് മാത്യു ഒരു അഭിമുഖത്തിൽ പറയുന്നു. 
 
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും മമ്മൂട്ടി ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ജോയ് മാത്യു പറയുന്നു. 'നല്ല ചിത്രത്തെ തിരിച്ചറിയാനുള്ള ആ കലാകാരന്റെ നല്ല മനസ്സിനു മുന്നിൽ നമിക്കുന്നു. മമ്മൂട്ടി എന്ന താരത്തെ മാറ്റി നിർത്തി, മമ്മൂട്ടിയെന്ന നടനെ അവതരിപ്പിക്കുന്ന ചിത്രമാണ് അങ്കിൾ' - ജോയ് മാത്യു പറയുന്നു.
 
മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ 'ഷട്ടർ' എന്ന ചിത്രത്തിമ് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന ചിത്രമാണ് അങ്കിൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments