Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയന്റെ സഹോദരന്റെ മകളുടെ പേരിൽ തർക്കം? താനും ലക്ഷ്മിയും ഇനി കോടതി മുറികളിൽ കണ്ടുമുട്ടുമെന്ന് ഉമ

'അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളവരെ വലിയച്ഛന്‍ എന്നാണ് വിളിക്കാറ്, പബ്ലിക് ആയി പറഞ്ഞ കാര്യത്തിന് പബ്ലിക് ആയി മറുപടി നൽകുന്നു' - ലക്ഷ്മിക്ക് മറുപടിയുമായി ഉമ

ജയന്റെ സഹോദരന്റെ മകളുടെ പേരിൽ തർക്കം? താനും ലക്ഷ്മിയും ഇനി കോടതി മുറികളിൽ കണ്ടുമുട്ടുമെന്ന് ഉമ
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (12:07 IST)
മലയാളികളുടെ അഭിമാനതാരമായ അന്തരിച്ച അതുല്യ നടൻ ജയന്റെ സഹോദരന്റെ മകളുടെ പേരിൽ സോഷ്യൽ മീഡിയകളിൽ തർക്കം മുറുകുകയാണ്. താൻ ജയന്റെ സഹോദരന്റെ മകളാണെന്നു പറഞ്ഞ ഉമാ നായർ എന്ന സീരിയൽ നടിക്ക് പ്രതികരണവുമായി ജയന്റെ അനുജന്റെ മകൾ ലക്ഷ്മി രംഗത്തെത്തിയതോടെയാണ് സംഭവം വൈറലായത്. ഇപ്പോഴിതാ, ലക്ഷ്മിക്ക് മറുപടി നൽകിയിരിക്കുകയാണ് ഉമ. 
 
തനിക്ക് ഉമാ നായർ എന്നയാളെ അറിയില്ലെന്നും ജയന്റെ സഹോദരന്റെ മകൾ എന്നു പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും വെളിപ്പെടുത്തി ലക്ഷ്മി രംഗത്തെത്തി. അച്ഛന്റെ ബന്ധങ്ങളിലൊന്നും ഇങ്ങനെയൊരാളെ കേട്ടിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയുടെ വാക്കുകൾ വൈറലായതോടെ ഉമയെ മോശക്കാരിയാക്കി സോഷ്യൽ മീഡിയകളിൽ സംസാരമുണ്ടായി. ഇതാണ് തന്നേക്കൊണ്ട് തിരിച്ച് മറുപടി നൽകാൻ പ്രേരിപ്പിച്ചതെന്ന് ഉമ പറയുന്നു.
 
തന്റെ അച്ഛന്റെ അമ്മയും ജയന്റെ അച്ഛന്റെ അമ്മയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണെന്നും അതുകൊണ്ട് ജയൻ തന്റെ വലിയച്ഛന്റെ സ്ഥാനത്താണെന്നായിരുന്നു ഉമ പരിപാടിയിൽ പറഞ്ഞത്. വിഡിയോയിൽ വന്ന ലക്ഷ്മി എന്ന പെൺകുട്ടി അവളുടെ ബന്ധങ്ങളെയും വേരുകളെയും കുറിച്ച് അന്വേഷിക്കാതെ തന്നെക്കുറിച്ചു മോശമായി പ്രചരിപ്പിച്ചുവെന്ന് ഉമ പറയുന്നു.
 
'27 വർഷമായി താൻ ഈ ഫീൽഡിലേക്കു വന്നിട്ട്, ഇതുവരെയും വല്യച്ഛന്റെ പേരുപറഞ്ഞ് ഒരു സ്ഥാനം മോഹിച്ചിട്ടില്ല. അച്ഛന്റെ ജ്യോഷ്ഠന്റെ സ്ഥാനത്തായതുകൊണ്ടാണ് വലിയച്ഛനെന്നു വിളിച്ചത്. ജയന്റെ അനുജന്റെ മകളുടെ സ്ഥാനം ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയമാണ് ആ പെൺകുട്ടിക്ക്. താനും ലക്ഷ്മിയും തമ്മിൽ ഇനി കോടതിമുറിയിൽ കണ്ടുമുട്ടുമെന്നും ഇതു അവകാശവാദങ്ങൾക്കു വേണ്ടിയല്ല മറിച്ച് എന്ന അപമാനിച്ചതിനുള്ള മറുപടിയാണ്' - ഉമ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു