ബിയറിന്റെ മണം ഇഷ്ടമല്ല, വോഡ്കയാണ് ഇഷ്ടം: അച്ഛനും അമ്മയും ഇതൊന്നും കാണരുതേയെന്ന് സനുഷ
പ്രണയത്തിനു സപ്പോർട്ടാണ്, അനിയനു ചില ടിപ്സ് ഒക്കെ പറഞ്ഞ് കൊടുക്കാറുണ്ട്: സനൂഷ
Publish Date: Mon, 11 Dec 2017 (12:38 IST)
Updated Date: Mon, 11 Dec 2017 (12:40 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സനൂഷ അഭിനയത്തിൽ സജീവമാവുകയാണ്. തമിഴ് ചിത്രം കൊടിവീരനിലൂടെയാണ് സനൂഷ അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. ഒരു തമിഴ് ചാനലിന് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന സനൂഷയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞു കൊണ്ടു സനൂഷ ചില കാര്യങ്ങള്‍ അഭിമുഖത്തിൽ വെളിപ്പെടുത്തി. ബിയറിനെക്കാള്‍ ഇഷ്ടം വൈന്‍ ആണ്. ബിയറിന്റെ മണം ഇഷ്ടമില്ല എന്നായിരുന്നു സനൂഷ പറഞ്ഞത്. ബിയര്‍ കഴിക്കാതെ എങ്ങനെ ബിയറിന്റെ മണം അറിയാം എന്ന ചോദ്യത്തിനു നെക്‌സ്റ്റ് ക്വസ്റ്റിന്‍ എന്നായിരുന്നു സനൂഷയുടെ പ്രതികരണം.
വോഡ്കയാണോ വിസ്‌കിയാണോ ഇഷ്ടം എന്ന ചോദ്യത്തിനു വോഡ്ക എന്നായിരുന്നു മറുപടി. കൂട്ടുകാരുടെ പ്രണയത്തിനു സഹായം ചെയ്തു കൊടുക്കാറുണ്ടായിരുന്നു എന്നും അനിയനും ചില ടിപ്‌സുകള്‍ പറഞ്ഞു കൊടുക്കാറുണ്ടെന്നും സനൂഷ പറയുന്നു. അതേസമയം തനിക്കാരോടും പ്രണയം തോന്നിയിട്ടില്ലെന്നും സനൂഷ പറയുന്നു.