നായികയെ മാറ്റണമെന്ന് മമ്മൂട്ടി, പറ്റില്ലെന്ന് ലാൽ ജോസ്, ഒടുവിൽ സംഭവിച്ചത് ഇങ്ങനെയും!

നായികയെ മാറ്റണമെന്ന് മമ്മൂട്ടി, പറ്റില്ലെന്ന് ലാൽ ജോസ്, ഒടുവിൽ സംഭവിച്ചത് ഇങ്ങനെയും!

വെള്ളി, 31 ഓഗസ്റ്റ് 2018 (16:09 IST)
പുതുമകളുള്ള നിരവധി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ അസിസ്‌റ്റന്റായായിരുന്നു ലാൽ ജോസിന്റെ തുടക്കം. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കിയായിരുന്നു കിത്രം ഒരുക്കിയത്. ദിവ്യാ ഉണ്ണിയും മോഹിനിയും നാകികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു.
 
എന്നാൽ നായകനായ മമ്മൂട്ടിയ്‌ക്ക് നായികയെ അത്ര രസിച്ചിരുന്നില്ല. കാരണം വേറൊന്നുമല്ല, തന്റെ മകളുടെ കൂടെ പഠിച്ച കുട്ടി തന്റെ നായികയായെത്തുന്നതിലായിരുന്നു അദ്ദേഹം അസ്വസ്ഥനായിരുന്നത്. ബാലതാരത്തിന്റെ നായകനായി അഭിനയിക്കുന്നതിനും അദ്ദേഹത്തിന് താൽപ്പര്യമില്ലായിരുന്നു. ദിവ്യാ ഉണ്ണിക്ക് പകരം മറ്റൊരു നായികയെ തീരുമാനിക്കാൻ മമ്മൂട്ടി പറഞ്ഞെങ്കിലും ലാൽ ജോസ് അതിന് സമ്മതിച്ചിരുന്നില്ല. നായകനുമായി അടുത്തിടപഴകുന്ന രംഗങ്ങളും റൊമാൻസും ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ കുഴപ്പമില്ലെന്നായിരുന്നു ലാൽജോസിന്റെ തീരുമാനം.
 
മഞ്ജു വാര്യർ  ചിത്രത്തില്‍ നിന്നും മാറിയപ്പോള്‍ ഡേറ്റ് കൊടുത്ത നായികയായിരുന്നു ദിവ്യാ ഉണ്ണി. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതിനായി മറ്റേതൊക്കെയോ ചിത്രങ്ങള്‍ മാറ്റി വെച്ചാണ് താരമെത്തിയതെന്നും ഇനി എന്ത് കാരണം പറഞ്ഞ് ഒഴിവാക്കുമെന്നും അന്ന് ലാൽ ജോസ് മമ്മൂട്ടിയോട് ചോദിച്ചിരുന്നു. താനാണ് ഈ സിനിമ ചെയ്യുന്നതെങ്കില്‍ നായികയായി ദിവ്യ ഉണ്ണി മതിയെന്നും പറഞ്ഞ് നിര്‍മ്മാതാവിനും മമ്മൂട്ടിക്കും മുന്നില്‍ നിന്ന് ലാൽ ജോസ് ഇറങ്ങിപ്പോവുക വരെ ചെയ്‌തിരുന്നു. ശേഷം ആ സിനിമയി ദിവ്യാ ഉണ്ണി തന്നെ അഭിനയിക്കുകയും ചെയ്‌തു. പഠം ഹിറ്റ്‌ ലിസ്‌റ്റിൽ ഇടം നേടുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഈ വർഷം സിനിമ ഒന്നും ചെയ്യാനാവാതെ ജയസൂര്യ വലയും'