മോഹൻലാൽ കാണും, മമ്മൂട്ടി കണ്ടുകഴിഞ്ഞു! - ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മഹാനടി കണ്ട മമ്മൂട്ടി ദുൽഖറിനോട് പറഞ്ഞത്...
Publish Date: Sat, 12 May 2018 (10:12 IST)
Updated Date: Sat, 12 May 2018 (10:13 IST)
ദുൽഖറും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രം വൻവിജയത്തിലേക്ക് കുതിക്കുമ്പോൾ ഇരുവരെയും പ്രശംസിച്ച് നേരത്തേ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയും ദുൽഖറിന്റെ മഹാനടി കണ്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
മമ്മൂട്ടിക്ക് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇങ്ങനെ. ‘ഉപ്പ നന്നായി സിനിമ എന്‍ജോയ് ചെയ്തു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല സിനിമ. ഇവിടെ ജനിച്ചു വളര്‍ന്ന ആ പാറ്റേണ്‍ അല്ല. വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങാണ്. ആ ട്രാന്‍സിഷന്‍ വളരെ നന്നായിരുന്നെന്ന് ഉപ്പ പറഞ്ഞു.
തമിഴ് സിനിമാ വെബ്‌സൈറ്റായ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മഹാനടിയെക്കുറിച്ച് എന്ത് പറഞ്ഞു എന്ന മറുപടി ദുല്‍ഖര്‍ നല്‍കിയത്. 'മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേൾക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുൽഖറിനും കീർത്തിയ്‌ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും ആയിരുന്നു മോഹൻലാൽ പറഞ്ഞു. മഹാനടി ഉടൻ കാണുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.