‘താരപദവി എന്നിൽ അടിച്ചേൽപ്പിച്ചതാണ്, അഭിനയത്തിൽ പരാജയപ്പെടാറുണ്ട്’- മനസ് തുറന്ന് മമ്മൂട്ടി

ചൊവ്വ, 25 ജൂണ്‍ 2019 (16:10 IST)
താരപരിവേഷം അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണെന്ന് മമ്മൂട്ടി. താരപദവി ഒരാളിൽ അടിച്ചേൽപ്പിക്കുന്ന കാര്യമാണ്. താരപരിവേഷം ഒരു പദവിയല്ല. അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിര്‍ബന്ധിച്ച് ഒരാളിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അതൊന്നും മനസില്‍ വെയ്ക്കാതെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
 
മാമാങ്കത്തിലെ കഥാപാത്രമാണ് തന്നെ ആവേശം കൊളളിക്കുന്നതെന്ന് മമ്മൂക്ക പറയുന്നു. സിനിമയിലെ ചരിത്ര പ്രാധാന്യവും തന്നെ ആകര്‍ഷിച്ചിരുന്നു. ധീരരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. ഇവരുടെ ജീവത്യാഗത്തിന്റെ കഥ പുതിയ തലമുറ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും സൂപ്പര്‍ താരം പറയുന്നു.
 
പരാജയങ്ങളെക്കുറിച്ച് ഓര്‍ത്ത് താന്‍ വിഷമിക്കാറില്ലെന്നും അങ്ങനെ ചെയ്താല്‍ അത് തന്നെ ബാധിക്കുമെന്ന് അറിയാമെന്നും നടന്‍ പറയുന്നു. പരാജയപ്പെട്ടാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുളളു. തെറ്റുകള്‍ കണ്ടെത്തിയാല്‍ മാത്രമേ ഒരു നടന് അവനെ തിരുത്താന്‍ സാധിക്കുകയുളളുവെന്നും മമ്മൂക്ക പറഞ്ഞു. നടന്‍മാര്‍ എപ്പോഴും അവരെ കൂടുതല്‍ പരിഷ്‌കരിക്കാനായി ശ്രമിക്കണം. അഭിമുഖത്തില്‍ മമ്മൂക്ക വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയുടെ പുതിയ സിനിമ - പോക്കിരി ?