Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?; നിലപാട് പരസ്യപ്പെടുത്തി മമ്മൂട്ടി രംഗത്ത്

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?; നിലപാട് പരസ്യപ്പെടുത്തി മമ്മൂട്ടി രംഗത്ത്
കൊച്ചി , ശനി, 2 ഫെബ്രുവരി 2019 (12:21 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മെഗാസ്‌റ്റാര്‍ മമ്മൂട്ടി മത്സരിക്കുമെന്ന വാര്‍ത്തകള്‍
പുറത്തുവന്നിരുന്നു. ആരാധകര്‍ക്കിടയില്‍ പോലും അതിശവും ആവേശവുമുണ്ടാക്കിയ ഈ വാര്‍ത്ത തള്ളി മമ്മൂട്ടി തന്നെ രംഗത്തുവന്നിരുന്നു.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ പ്രവേശത്തിലാ‍ണ് മമ്മൂട്ടി  നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ 38 വര്‍ഷമായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്‌ട്രീയം. ഇങ്ങനെയുള്ള ഞാന്‍ എന്തിനാണ് രാഷ്‌ട്രിയത്തില്‍ ഇറങ്ങുന്നതെന്നും മമ്മൂട്ടി ചോദിച്ചു.

വരുന്ന ലോക്‍സഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മമ്മൂട്ടി എറണാകുളത്ത് മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ബിജെപി സ്ഥാനാര്‍ഥിയായി മോഹന്‍‌ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. രാഷ്‌ട്രീയ പ്രവേശന സൂചനകളെ തള്ളി ഇരുവരും പിന്നാലെ രംഗത്തു വരുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്യ പറയാതെ കല്ല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല; പ്രതികരണവുമായി അബർനദി