ഒരു കുട്ടിയുടെ കൌതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം- വണ്ടറടിച്ച് ദുൽഖർ സൽമാൻ!

വെള്ളി, 1 ഫെബ്രുവരി 2019 (16:45 IST)
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ തിരിച്ചെത്തിയിരിക്കുകയാണ്. റാമിന്റെ മാസ്റ്റർപീസ് ചിത്രമായ പേരൻപിലൂടെ. ഇന്ന് റിലീസായ ചിത്രത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ എത്തിയതിനു പിന്നാലെ മമ്മൂക്കയ്ക്ക് അഭിനന്ദവുമായി സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. 
 
ഇപ്പോഴിതാ, പേരൻപിൽ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് ദുൽഖർ സൽമാനും രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂക്കയുടെ അഭിനന്ദനം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് താരം. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് പേരൻപ് എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ സിനിമ എന്ന കലയോടുള്ള മമ്മൂട്ടിയുടെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും ദുൽഖർ അഭിനന്ദിക്കുന്നുമുണ്ട്.
 
അമ്മ ഉപേക്ഷിച്ച് പോയ ഈ അച്ഛന്റേയും മകളുടേയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്. അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മദ്യലഹരിയിൽ വരന്റെ പിതാവ് ബന്ധുക്കളെ കയ്യേറ്റം ചെയ്‌തു; വധു വിവാഹത്തില്‍ നിന്നും പിന്മാറി