Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തും, രണ്ട് സിനിമകളും ഒരേ ദിവസം ഒ.ടി.ടിയില്‍!

Dulquer Salmaan  Mammootty dulquar Salman latest ott release Malayalam ott release agent Telugu movie ott release agent ott release dulquar Salman movies dulquar Salman ott release king of kotha ott release

കെ ആര്‍ അനൂപ്

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (09:05 IST)
മമ്മൂട്ടി-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണുവാനായി മലയാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സമീപ ഭാവിയില്‍ എങ്കിലും അത് സംഭവിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ അച്ഛനെയും മകന്റെയും സിനിമകള്‍ ഒരേസമയം ഒ.ടി.ടിയില്‍ എത്തുകയാണ്.മമ്മൂട്ടിയുടെ 'ഏജന്റും' ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യുമാണ് സെപ്റ്റംബര്‍ 29ന് ഒ.ടി.ടി റിലീസ് ആകുന്നത്.
 
ഏപ്രില്‍ 27ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏജന്റ് വന്‍ പരാജയമാണ് നേരിട്ടത്.ഒ.ടി.ടി റിലീസ് പല കാരണങ്ങളാല്‍ നീണ്ടു പോയി. 65 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് 10 കോടിക്ക് അടുത്ത് മാത്രമാണ് തിയറ്ററുകളില്‍ നിന്ന് നേടാനായത്. പ്രദര്‍ശനത്തിനെത്തി അഞ്ചു മാസങ്ങള്‍ക്കിപ്പുറം സെപ്റ്റംബര്‍ 29ന് സോണി ലിവിലാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക.
 
ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയാകട്ടെ സെപ്റ്റംബര്‍ 29ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 24നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 50 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 38 കോടി വരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് വിവരം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കമില്ലാത്ത രാത്രികള്‍,വെളുപ്പിന് മൂന്നര മണിക്കും കുട്ടികളെ കളിപ്പിക്കേണ്ട അവസ്ഥ, ചിത്രങ്ങളുമായി വിഘ്‌നേശ് ശിവന്‍