മൂന്നാം ചിത്രത്തിലും മമ്മൂട്ടി തന്നെ നായകൻ, അജയ് വാസുദേവിന്റെ സിനിമ ആരംഭിക്കുന്നു!

ബുധന്‍, 26 ജൂണ്‍ 2019 (11:08 IST)
മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടുമൊന്നിക്കുന്നു. ചിത്രം ജൂലായ് 16ന് എർണാകുളത്ത് തുടങ്ങും. ജൂലൈ 16ന് ചിത്രത്തിന്റെ പൂജയും ഒരു ദിവസത്തെ ഷൂട്ടിങ്ങും നടക്കും. തുടർന്നുള്ള ചിത്രീകരണം ആഗസ്റ്റ് ഏഴ് മുതൽ ആരംഭിക്കും. തന്റെ മൂന്നാമത്തെ ചിത്രത്തിലും മമ്മൂട്ടിയെ തന്നെ നായകനാക്കാൻ ഭാഗ്യം ലഭിച്ച സംവിധായകനാണ് അജയ് വാസുദേവ്. 
 
മമ്മൂട്ടിയോടൊപ്പം തമിഴ് താരം അർജുനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അബ്രഹാമിന്റ സന്തതികൾക്ക് ശേഷം ഗുഡ് വിൽ എൻറർറ്റെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് നവാഗതനായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ്‌. ഗോപീ സുന്ദറാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ചേട്ടാ എന്നോ ടൊവി എന്നോ വിളിക്കാം, ഇച്ചായൻ വിളിയോട് താൽപ്പര്യമില്ല’: ടൊവിനോ തോമസ്