Webdunia - Bharat's app for daily news and videos

Install App

Mammootty and Lijo Jose Pellissery: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു; നിര്‍മാണം മമ്മൂട്ടിക്കമ്പനി?

ചെറിയ ബജറ്റില്‍ ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടിക്കമ്പനിയുടെ ആദ്യ പ്രൊജക്ട് ആയിരുന്നു

രേണുക വേണു
ബുധന്‍, 29 മെയ് 2024 (11:49 IST)
Mammootty and Lijo Jose Pellissery: നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഒരു എന്റര്‍ടെയ്‌നര്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടിക്കമ്പനിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ സിനിമയ്‌ക്കൊപ്പം തന്നെയാണ് വലിയൊരു ക്യാന്‍വാസില്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ഈ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ ആലോചിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. 
 
ചെറിയ ബജറ്റില്‍ ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടിക്കമ്പനിയുടെ ആദ്യ പ്രൊജക്ട് ആയിരുന്നു. സിനിമ തിയറ്ററുകളിലും വിജയമായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാന ചിത്രം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments