Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎഇയില്‍ നിന്നും രജനികാന്ത് തിരിച്ചെത്തി,'കൂലി'യുടെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും

Rajinikanth back in Chennai; gearing up to begin shooting for 'Coolie'

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മെയ് 2024 (15:30 IST)
രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമായ 'കൂലി'യുടെ ഷൂട്ടിംഗ് ജൂണ്‍ മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതിനിടെ, ഒരു പരിപാടിക്കായി യുഎഇയിലെത്തിയ രജനികാന്ത് തിരിച്ച് ചെന്നൈയില്‍ തിരിച്ചെത്തുകയും ചെയ്തു.ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 6 ന് ചെന്നൈയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇപ്പോള്‍ ചെന്നൈയിലെ ഒരു ഫിലിം സിറ്റിയില്‍ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
 
ഒരു ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ നിര്‍ണായക വേഷങ്ങളില്‍ ഒന്നിലധികം മുന്‍നിര താരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കൂലി'യുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, എഡിറ്റിംഗ് ഫിലോമിന്‍ രാജും നിര്‍വഹിക്കുന്നു.
 
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2025 ജനുവരിയിലോ വേനല്‍ക്കാലത്തോ സിനിമ പ്രദര്‍ശനത്തിന് എത്തും.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഷ്പയ്ക്ക് ശേഷം ശ്രീവല്ലിയും വരുന്നു,'പുഷ്പ 2'രണ്ടാമത്തെ ഗാനം നാളെ രാവിലെ 11ന്