Webdunia - Bharat's app for daily news and videos

Install App

Mammootty and Seema: 'ഒരുത്തന്‍ വലിയ ഗമയില്‍ കാലിന്മേല്‍ കാലും കയറ്റിവച്ചിരിക്കുന്നു'; ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവത്തെ കുറിച്ച് സീമ

1981 ല്‍ ജനുവരി ഒന്നിനാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്ന് സീമ പറയുന്നു

രേണുക വേണു
ബുധന്‍, 17 ജനുവരി 2024 (12:00 IST)
Seema and Mammootty

Mammootty and Seema: ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സീമയും. ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രിയും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം പഴയൊരു അഭിമുഖത്തില്‍ സീമ പങ്കുവച്ചിട്ടുണ്ട്. 
 
1981 ല്‍ ജനുവരി ഒന്നിനാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്ന് സീമ പറയുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. കാലിന്മേല്‍ കാലും കയറ്റിവച്ചിരുന്ന് ഒരാള്‍ ഗമയില്‍ സിഗരറ്റ് വലിക്കുന്നു. അതാരാണെന്ന് സീമ ചോദിച്ചു. 'മമ്മൂട്ടി' എന്നായിരുന്നു മറുപടി. അന്ന് മമ്മൂട്ടിയുടെ അടുത്ത് പോയി താന്‍ പരിചയപ്പെട്ടതിനെ കുറിച്ചും സീമ പങ്കുവച്ചു. 
 
'ഞാന്‍ മമ്മൂട്ടി ഇരിക്കുന്നിടത്തേക്ക് പോയി. ഹലോ, ഞാന്‍ സീമ. 'ഞാന്‍ മമ്മൂട്ടി' എന്നും പറഞ്ഞ് ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം തൃഷ്ണയുടെ സെറ്റില്‍ നിന്ന് ശശിയേട്ടന്‍ (സീമയുടെ പങ്കാളിയും സംവിധായകനുമായ ശശി) എന്നെ വിളിച്ചു. തൃഷ്ണയിലേക്ക് നേരത്തെ തീരുമാനിച്ച നടന്‍ ശരിയായില്ലെന്നും പുതിയ നടനെ വച്ച് സിനിമ ചെയ്യുകയാണെന്നും ശശിയേട്ടന്‍ പറഞ്ഞു. നടന്റെ പേര് എന്താണെന്ന് ഞാന്‍ ചോദിച്ചു. 'മമ്മൂട്ടി' എന്ന് ശശിയേട്ടന്‍ പറഞ്ഞു. ശശിയേട്ടന്റെ തീരുമാനം നൂറ് ശതമാനം നല്ലതാണെന്നും മമ്മൂട്ടി കൊള്ളാമെന്നും ഞാന്‍ പറഞ്ഞു. ആ സൗഹൃദം ഇപ്പോഴും മമ്മൂക്കയുമായി ഉണ്ട്. മമ്മൂക്കയേക്കാള്‍ അടുപ്പം എനിക്ക് സുലുവുമായാണ് (സുല്‍ഫത്ത്, മമ്മൂട്ടിയുടെ ഭാര്യ),' സീമ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

അടുത്ത ലേഖനം
Show comments