Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘തേരേ മേരേ സപ്‌നേ...’ മമ്മൂട്ടിയുടെ മ്യൂസിക്കല്‍ ത്രില്ലര്‍, ഭദ്രന്‍റെ ബ്രഹ്‌മാണ്ഡചിത്രം !

‘തേരേ മേരേ സപ്‌നേ...’ മമ്മൂട്ടിയുടെ മ്യൂസിക്കല്‍ ത്രില്ലര്‍, ഭദ്രന്‍റെ ബ്രഹ്‌മാണ്ഡചിത്രം !

അനിരാജ് എ കെ

, വെള്ളി, 31 ജനുവരി 2020 (17:17 IST)
സിനിമാലോകത്ത് പല കാര്യങ്ങളും അപ്രതീക്ഷിതമാണ്. പ്ലാന്‍ ചെയ്യുന്നത് പലതും നടക്കാറില്ല. അതുകൊണ്ടാണ് പ്രഖ്യാപിക്കപ്പെടുന്ന ചില വമ്പന്‍ പ്രൊജക്ടുകളെക്കുറിച്ച് പിന്നീട് ഒന്നും കേള്‍ക്കാതെ പോകുന്നത്. ആഘോഷമായി പൂജയും ഷൂട്ടിംഗുമൊക്കെ നടത്തിയ സിനിമകള്‍ തിയേറ്ററുകളില്‍ എത്താതെ പോകുന്നത്.
 
മമ്മൂട്ടിയെ നായകനാക്കി ‘സിദ്ധാര്‍ത്ഥ’ എന്നൊരു സിനിമ സംവിധായകന്‍ ഭദ്രന്‍ പ്ലാന്‍ ചെയ്‌തിരുന്നു. ഒരു ബ്രഹ്‌മാണ്ഡ ചിത്രമായാണ് ഭദ്രന്‍ ആ ചിത്രം ആലോചിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ത്രില്ലര്‍. ആ സിനിമയുടെ സംഗീത സംവിധായകനായി ശ്യാമിനെ നിശ്ചയിച്ചു.
 
ഗൈഡ് എന്ന ഹിന്ദി ചിത്രത്തിലെ ‘തേരേ മേരേ സപ്‌നേ’ എന്ന മുഹമ്മദ് റാഫി ഗാനത്തിന്‍റെ ഒരു മലയാളം വേര്‍ഷന്‍ ആ സിനിമയില്‍ ഉണ്ടാകണമെന്ന് ഭദ്രന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ യേശുദാസും ചിത്രയും ആലപിച്ച ‘ദൂരേ ദൂരേ ദൂരത്തായ്’ എന്ന പാട്ട് ജനിച്ചു. ബിച്ചു തിരുമലയാണ് ആ ഗാനം എഴുതിയത്. ‘സിദ്ധാര്‍ത്ഥ’യുടെ ഓഡിയോ കാസറ്റും ഇറങ്ങി.
 
എന്നാല്‍ ഭദ്രന്‍റെ ആ മോഹം അവിടം വരെ മാത്രമേ എത്തിയുള്ളൂ. സിദ്ധാര്‍ത്ഥ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മുടങ്ങി. മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് മ്യൂസിക് ത്രില്ലര്‍ ആയി സിദ്ധാര്‍ത്ഥ മാറുമായിരുന്നു. എന്നാല്‍ ആ സിനിമ ഉപേക്ഷിച്ച ഭദ്രന്‍ പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തു.
 
വാല്‍‌ക്കഷണം: ‘സിദ്ധാര്‍ത്ഥ’ എന്ന പേരില്‍ ഒരു മമ്മൂട്ടിച്ചിത്രം പിന്നീടുണ്ടായി. ജോമോന്‍ സംവിധാനം ചെയ്‌ത ആ സിനിമയ്‌ക്ക് പക്ഷേ ബോക്‍സോഫീസില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ സിനിമയുടെ റേറ്റിങ്ങ് കുറയ്‌ക്കാൻ നിങ്ങൾക്കായേക്കും, എന്റെ മനസ്സ് മാറില്ല'- വിമർശകർക്ക് മറുപടിയുമായി ദീപിക പദുക്കോൺ