അന്യന്റെ ജീവനുവേണ്ടി സ്വജീവൻ വെടിഞ്ഞ മനുഷ്യസ്നേഹിക്ക് പ്രണാമം; ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും

ചൊവ്വ, 13 ഓഗസ്റ്റ് 2019 (12:34 IST)
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയർത്താൻ നാടൊട്ടുക്കും രംഗത്തിറങ്ങിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും. പ്രളയകാലത്തെ കണ്ണീരോർമായി മാറിയ ലിനുവിന്, അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെറ്റിഞ്ഞ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി ഫെസ്ബുക്കിൽ കുറിച്ചു.
 
കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു