Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്‌ക്കെതിരായ നീക്കം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിശാല്‍ - ലക്ഷ്യം‌വച്ചത് മുഖ്യമന്ത്രിയെ

വിജയ്‌ക്കെതിരായ നീക്കം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിശാല്‍ - ലക്ഷ്യം‌വച്ചത് മുഖ്യമന്ത്രിയെ

വിജയ്‌ക്കെതിരായ നീക്കം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിശാല്‍ - ലക്ഷ്യം‌വച്ചത് മുഖ്യമന്ത്രിയെ
ചെന്നൈ , വ്യാഴം, 15 നവം‌ബര്‍ 2018 (15:33 IST)
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ തമിഴകത്ത് തുടരുകയാണ്. ഭരണകക്ഷിയായ എഐഎഡിഎംകെ സിനിമയ്‌ക്കെതിരെ നേരിട്ട് രംഗത്തുവന്നതാണ് വാഗ്‌വാദങ്ങള്‍ക്ക് കാരണമായത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും ചോദ്യം ചെയ്‌തതുമാണ് വിജയ് ചിത്രത്തിനെതിരായ   വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് എവിടെ നിന്നാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പളനിസ്വാമി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദമായതോടെ സര്‍ക്കാരിനെതിരേ നടനും നിര്‍മാതാവുമായ വിശാല്‍ രംഗത്തുവന്നു. കഴിഞ്ഞ ദിവസം എഐഎഡിഎംകെ 'ന്യൂസ് ജെ' എന്ന പേരില്‍ ആരംഭിച്ച മുഴുവന്‍ സമയ വാര്‍ത്ത ചാനലിനെ ചോദ്യം ചെയ്തുകൊണ്ടാണ് താരം രംഗത്തുവന്നത്.

ഒരു വാര്‍ത്ത ചാനല്‍ ആരംഭിക്കുന്നതിന് ആവശ്യമായ പണം എത്രയാണെന്ന് ചോദിച്ച വിശാല്‍ എംഎല്‍എമാരും എംപിമാരും മാസശമ്പളം വച്ച് എങ്ങനെയാണ് ഇതുപോലൊരു സംരഭം തുടങ്ങിയതെന്നും, ഒരു വാര്‍ത്ത ചാനല്‍ തുടങ്ങാനുള്ള തുക എത്രയാണെന്ന് തനിക്ക് അറിയാമെന്നും ട്വീറ്റ് ചെയ്‌തു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെയാണ് വിശാല്‍ മറുപടി നല്‍കിയത്. 2019നായി കാത്തിരിക്കുന്നു എന്നൊരു രാഷ്ര്ടീയസൂചനയും ട്വീറ്റില്‍ വിശാല്‍ നല്‍കിയിട്ടുണ്ട്.

വിജയ് ചിത്രത്തിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നേരിട്ട് രംഗത്തുവന്നതാണ് വിശാലിനെ ചൊടിപ്പിച്ചത്.  സര്‍ക്കാരിന്റെ സംവിധായകന്‍ മുരുഗദോസിന്റെ വീട്ടില്‍ രാത്രി വൈകി പൊലീസ് എത്തിയതും സെൻസർ ചെയ്ത സിനിമകളിൽ ഇടപെടുന്ന സർക്കാർ നീക്കത്തെയും വിശാല്‍ വിമര്‍ശിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ പേളി, അക്കാര്യം ആദ്യം പറഞ്ഞത് അവളായിരുന്നു’- തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്