Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിന്റെ കഥ !ബറോസിന്റെ സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ച

The story of Pranav who came to meet Mohanlal! The sight that surprised everyone on the set of Barroz

കെ ആര്‍ അനൂപ്

, വെള്ളി, 21 ജൂണ്‍ 2024 (09:23 IST)
ബറോസിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാനായി പ്രണവ് എത്തിയിരുന്നു. അച്ഛന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മകന്‍ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ചിത്രീകരണം അവസാനിക്കുന്ന ദിവസം എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ പ്രണവ് ഉണ്ടായിരുന്നു. ഇപ്പോഴിതാ ബറോസിന്റെ സെറ്റില്‍ പ്രണവ് എത്തിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന.
 
'ബറോസിന്റെ സെറ്റില്‍ ഞങ്ങള്‍ അന്ന് ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ക്കൊക്കെ ഭക്ഷണം കൊണ്ടുവന്നു തന്നു. ഞങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. പ്രൊഡക്ഷന്റെ ഫുഡ് ഒക്കെ ഒരു ടേബിളില്‍ വെച്ചിട്ടാണ് കൊടുക്കുക. ഞാന്‍ നോക്കുമ്പോള്‍ ആ ക്യൂവില്‍ കയറി നില്‍ക്കുകയാണ് അപ്പു. 
 
ഞാന്‍ ഫുഡ് കൊടുക്കാന്‍ നില്‍ക്കുന്ന ആളെ വിളിച്ച് ഇത് കാണിച്ചു കൊടുത്തപ്പോള്‍, അയാള്‍ പറഞ്ഞത് 'ഇല്ല' അവന്‍ അവിടെ നിന്നിട്ട് ഫുഡ് വാങ്ങുകയുള്ളൂ എന്നാണ്. ക്യൂവില്‍ നിന്ന് ഭക്ഷണം എടുത്ത് ഒരു ഭാഗത്ത് പോയി ഇരുന്നു. ഹിന്ദിക്കാര്‍ ഒക്കെ ഇരിക്കുന്നതിന് അടുത്തായിട്ടുള്ള ചെയറിലാണ് അവന്‍ പോയി ഇരുന്നത്. അത്ര സിമ്പിളാണ് പ്രണവ്.',-അനീഷ് ഉപാസന പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈക്കോ ക്രൈം ഡ്രാമ, ഇതുവരെ കാണാത്ത ടിനി ടോം,'മത്ത്' ഇന്നുമുതല്‍